
രാജപുരം: രാജപുരം, പനത്തടി ഫൊറോനകളുടെ നേതൃത്വത്തിൽ രാജപുരം സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന പതിനാലാമത് രാജപുരം ബൈബിൾ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മാർ ജോസഫ് പാംപ്ലാനി. പനത്തടി ഫൊറോനാ വികാരി റവ. ഡോ ജോസഫ് വാരാണാത്ത്, കള്ളാർ തിരുഹൃദയ ധ്യാനകേന്ദ്രം ഡയറക്ടർ ഫാദർ ജോർജ് കുടുംന്തയിൽ എന്നിവർ സഹകാർമികർ ആയിരുന്നു. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്ത ഭക്തിസാന്ദ്രമായ കൺവെൻഷനിൽ കൺവെൻഷൻ കോഡിനേറ്റർ തോമസ് പടിഞ്ഞാറ്റുമാലിയുടെയും കമ്മറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ആഘോഷമായി കൊണ്ടുവന്ന ബൈബിൾ കൺവെൻഷൻ വേദിയിൽ മാർ ജോസഫ് പാംപ്ലാനി പ്രതിഷ്ഠ നടത്തി. കോൺവെൻഷൻ രണ്ടാം ദിവസമായ നാളെ നടക്കുന്ന തിരുക്കർമ്മങ്ങൾക്ക് മാനന്തവാടി രൂപതാ സഹായമെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികനായിരിക്കും. കള്ളാർ സെന്റ് തോമസ് പള്ളിയിൽ വികാരി ഫാദർ ജോസ് തറപ്പുതൊട്ടിയിൽ, ഫാദർ സണ്ണി ഊപ്പൺ (എസ്.ഡി ബി) ചുള്ളിക്കര എന്നിവർ സഹകരണമികരാകും. കൺവെൻഷനു ശേഷം വിവിധ ഭാഗങ്ങളിലേക്ക് സൗജന്യ വാഹന സൗകര്യം സംഘാടകർ ഒരുക്കിയിരിക്കുന്നു. രോഗികൾക്കും,കിടപ്പു രോഗികൾക്കും പ്രത്യേക സൗകര്യവും ഒരുക്കിയിരിക്കുന്നു.