
രാജപുരം: വിശ്വാസ നിറവിൽ രാജപുരം ബൈബിൾ കൺവെൻഷൻ നാളെ സമാപിക്കുന്നു. നാളെ നടക്കുന്ന തിരുകർമ്മങ്ങൾക്ക് കോട്ടയം അതിരൂപത സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ മുഖ്യ കാർമ്മികൻ ആയിരിക്കും. കരിവേടകം സെൻ്റ് മേരീസ പള്ളി വികാരി ഫാ. അനീഷ് ചക്കിട്ടമുറി, ചുള്ളിക്കര സെൻ്റ്.മേരീസ് പള്ളി വികാരി ഫാ.റോജി മുകളേൽ എന്നിവർ സഹ കാർമികർ ആയിരിക്കും
ഇന്നു നടന്ന ദിവ്യബലിക്ക് കൊട്ടോടി സെന്റ് ആന്‍സ് പള്ളി വികാരി ഫാദർ സനീഷ് കയ്യാലക്കകത്ത് മുഖ്യ കാർമ്മികൻ ആയിരുന്നു, രാജപുരം, പനത്തടി ഫറോനകളിലെ വൈദികർ സഹ കർമ്മികർമ്മിക്കാരായിരുന്നു
ചാലക്കുടി പോട്ട ധ്യാന കേന്ദ്രം ഡയറക്ടർ ഫാ. ഫ്രാൻസിസ് കർത്താനം നയിക്കുന്ന കൺവെൻഷൻ ദിവ്യകാരുണ്യ പ്രദിക്ഷണത്തോടെ സമാപിക്കും. ബൈബിൾ കൺവെൻഷന്റെ ഭാഗമായി രാവിലെ10 മണി മുതൽ ഉച്ചക്ക് 2 മണിവരെ കൺവെൻഷൻ ഗ്രൗണ്ടിൽ യുവജന സംഗമം നടന്നു. കോട്ടയം അതിരൂപതാ സഹായ മെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരി യുവജന സംഗമം ഉദ്ഘാടനം ചെയ്യുകയും യുവജനങ്ങളുമായി സംവദിക്കുകയും ചെയ്തു. രാജപുരം, പനത്തടി
ഫൊറോനകളിലെയും, മറ്റ് ഇടവകകളിലെയും യുവജനങ്ങൾ സംഗമത്തിൽ പങ്കെടുത്തു.
വിശ്വാസത്തിൽ നിന്ന് അടിപതറാതെ കാലഘട്ടത്തിന്റെ പ്രതിസന്ധികളെ യുവജനങ്ങൾ സമചിത്തതയോടെ നേരിടണമെന്ന് മാർ പണ്ടാരശ്ശേരിയിൽ യുവജനങ്ങളെ ഉദ്ബോധിപ്പിച്ചു.