
രാജപുരം : കുടുംബശ്രീയുടെ സംസ്ഥാനത്തെ മികച്ച രണ്ടാമത്തെ
സംരംഭകയായി പനത്തടിയിലെ ഏലിയാമ്മ ഫിലിപ്പിനെ തെരഞ്ഞെടുത്തു. പനത്തടി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിൻ്റെ സഹകരണത്തോടെയാണ് മാതാ ഹണി ആൻഡ് ബി ഫാം എന്ന സ്ഥാപനം ആരംഭിക്കുന്നത്. കുറഞ്ഞ കാലം കൊണ്ട് തന്നെ 12 കുടുംബങ്ങൾക്ക് ജീവിത വരുമാനം ലഭ്യമാക്കാനും അത്യാധുനിക മിഷനറി സംവിധാനങ്ങൾ ഉള്ള മാതാ ഹണി പ്രോസസിംഗ് ആൻഡ് ഫുഡ് പ്രോഡക്റ്റ് എന്ന കമ്പനിയായി ഉയർത്തിക്കൊണ്ടു വരാനും കുടുംബശ്രീയുടെയും വ്യവസായ വകുപ്പിൻ്റെയും സഹകരണത്തോടെ ഏലിയാമ്മക്ക് സാധിച്ചു. കുടുംബശ്രീയിൽ നിന്ന് ലഭിച്ച ഈ അംഗീകാരം വലിയ അഭിമാനമായി ഏലിയാമ്മ കരുതുന്നു. കുടുംബശ്രീ ദിനമായ മെയ് 17ന് തിരുവനന്തപുരത്ത് വച്ച് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ അവാർഡുകൾ വിതരണം ചെയ്യും