രാജപുരം: ഹര്‍ത്താല്‍ ദിനത്തില്‍ അധികൃതരുടെ അവഗണനയില്‍ പ്രതിഷേധിച്ച് കോളേജ് വിദ്യാര്‍ത്ഥികള്‍. വര്‍ഷങ്ങളായി ജില്ലാ പഞ്ചായത്തിന്റെ അവഗണന നേരിട്ടു കൊണ്ടിരിക്കുന്ന രാജപുരം ബളാല്‍ റോഡിലെ കുഴിയടച്ചാണ് ഇവര്‍ പ്രതിഷേധീച്ചത്. ഈ റോഡ് നന്നാക്കേണ്ട ജില്ലാപഞ്ചായത്തിന്റെ ഭാഗത്തുനിന്നും അടുത്തകാലത്തൊന്നും റോഡിന്റെ അറ്റകുറ്റപ്പണികളൊ, നവീകരണമേ ഉണ്ടാകില്ല എന്ന് തോന്നലാണ് ഇവരെ ഇത്തരത്തില്‍ കുഴികളടക്കാന്‍ പ്രേരിപ്പിച്ചത്.ദിവസെന ഈ റോഡിലുടെ യാത്രചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ഇനിയും കുഴികള്‍ അടച്ചില്ലെങ്കില്‍ തങ്ങളുടെ നടു ഓടിയും എന്നതുകൊണ്ടാണ് റോഡ് നന്നാക്കാന്‍ തീരുമാനിച്ചതെന്ന് ഇവര്‍ പറയുന്നു.രാജപുരത്ത് ഓട്ടോ ടാക്‌സി ഡ്രൈവര്‍ പേഴുംകാട്ടില്‍ ബേബിയുടെ നേതൃത്വത്തിലാണ് ഇവര്‍ കുഴികളടച്ചത് ഈ ഭാഗത്തുള്ള പാര്‍ട്ടി നേതാക്കളൊ ജില്ലാപഞ്ചായത്ത് അംഗമൊ പോലും റോഡിനായി ഒന്നും ചെയ്യുന്നില്ല എന്ന് നാട്ടുകാരുടെ ഇടയില്‍ പരക്കെ ആക്ഷേപമുണ്ട്. നിലവില്‍ രണ്ടാഴ്ചക്കകം റോഡ് നന്നാക്കിയില്ലെങ്കില്‍ കെ സി വൈ എലിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.