
രാജപുരം: രാജപുരം സ്‌കൂള്‍ ഗ്രൗണ്ടില്‍ നടത്തപ്പെടുന്ന പന്ത്രണ്ടാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ 2019 ഫെബ്രുവരി 24 മുതല്‍ 28 വരെ നടക്കും. ബൈബിള്‍ കണ്‍വെന്‍ഷന്റെ വിജയകരമായ നടത്തിപ്പിനായി സംഘാടകസമിതി രൂപീകരിച്ചു . രാജപുരം പനത്തടി ഫെറോന കളുടെ സംയുക്ത ആഭിമുഖ്യത്തിലാണ് കണ്‍വെന്‍ഷന്‍ നടത്തുന്നത് . അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കണ്‍വന്‍ഷനില്‍ കോട്ടയം അതിരൂപത മെത്രാപോലിത്ത മാര്‍ മാത്യു മൂലക്കാട്ട് സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി, തലശ്ശേരി അതിരൂപത മെത്രാപ്പോലീത്താമാര്‍ ജോര്‍ജ് ഞരളക്കാട്ട്, സഹായമെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി എന്നിവര്‍ വിവിധ ദിവസങ്ങളിലായി ദിവ്യബലി അര്‍പ്പിക്കും . തിരുവനന്തപുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടറും പ്രശസ്ത ബൈബിള്‍ വചനം പ്രഭാഷകനുമായ ഫാദര്‍ ഡാനിയേല്‍ പൂവണ്ണത്തില്‍ ആണ് ധ്യാനം നയിക്കുന്നത്. രാജപുരം ഫൊറോന ദേവാലയത്തില്‍ നടന്ന സംഘാടകസമിതി രൂപീകരണ യോഗം രാജപുരം ഫെറോനാ വികാരി ഫാദര്‍ ഷാജി വടക്കേതൊടി ഉദ്ഘാടനം ചെയ്തു . ഫാദര്‍ തോമസ് ആമക്കാട് അധ്യക്ഷതവഹിച്ചു . ഫാദര്‍ മാത്യു മുളവനാല്‍, ഫാദര്‍ ബൈജു എടാട്ട് ഫാദര്‍ റജി തണ്ടാരശേരിയില്‍, ഫാദര്‍ ബെന്നി ചേരിയില്‍, ഫാദര്‍ അരുണ്‍ മുയല്‍ കല്ലിങ്കല്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍ ഫാദര്‍ ഷാജി വടക്കേതൊട്ടി (ചെയര്‍മാന്‍), ഫാദര്‍ തോമസ് വട്ടംകുളം (ജനറല്‍ കണ്‍വീനര്‍), ഫാദര്‍ റെജി മുട്ടത്തില്‍ (വൈസ് ചെയര്‍മാന്‍), ഫാദര്‍ തോമസ് ആലക്കാട് (ജോ.കണ്‍വീനര്‍), സജി മുളവനാല്‍ (കോ-ഓഡിനേറ്റര്‍) മത്തായി എലിതടത്തില്‍ , ജോണ്‍ പഴുക്കാത്ത പുരയിടം എന്നിവര്‍ സെക്രട്ടറിമാര്‍.