മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു

രാജപുരം:മലയോര ഹൈവേയുടെ പ്രവൃത്തി ഉദ്ഘാടനം മന്ത്രി ജി.സുധാകരന്‍ നിര്‍വഹിച്ചു. ചരിത്രത്തിലാദ്യമായണ് ഇത്രയും ദൂരം വരുന്ന ഒരു റോഡിനായി സംസ്ഥാന സര്‍ക്കാര്‍ പണം നല്‍കുന്നത് എന്നും ഈ സര്‍ക്കാറിന്റെ കാലത്ത് തന്നെ മലയോര ഹൈവേയുടെ മുഴുവന്‍ പണിയും പൂര്‍ത്തികരിക്കും എന്നും അദ്ദേഹം പറഞ്ഞു. കോളിച്ചാലില്‍ വച്ച് നടന്ന ചടങ്ങില്‍ മന്ത്രി ഇ.ചന്ദ്രശേഖരന്‍ അധ്യക്ഷനായി. എം എല്‍ എ മാരായ, എം.രാജഗോപാലന്‍, കെ.കുഞ്ഞിരാമന്‍ എന്നിവര്‍ മുഖ്യാതിഥികളായി. നിരത്തുകള്‍ വിഭാഗം ഉത്തരമേഖല സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ ഇ.ജി വിശ്വപ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ കലക്ടര്‍ ഡോ. ഡി.സജിത്ത് ബാബു, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.രാജന്‍, ഓമന രാമചന്ദ്രന്‍, പഞ്ചായത്ത് പ്രസിഡന്റ്മാരായ പി.ജി മോഹനന്‍, പി.ജെ ലിസി, എ.മുസ്തഫ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഇ.പത്മാവതി,പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഹേമാംബിക, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ ലത അരവിന്ദന്‍, ലില്ലി തോമസ്, ജെ.വത്സല, മെമ്പര്‍മാരായ പി.സുകുമാരന്‍, ആശാ സുരേഷ്, സിപിഎം ഏരിയ സെക്രട്ടറി എം.വി കൃഷ്ണന്‍, വി.വി വിനോദ്കുമാര്‍, കെ.പി സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. ചീഫ് എഞ്ചിനിയര്‍ വി.വി ബിനു സ്വാഗതവും, കെ.പി വിനോദ്കുമാര്‍ നന്ദിയും പറഞ്ഞു.

Leave a Reply