ബളാൽ കോട്ടക്കുന്നിന് സമീപം പുലി ചത്ത നിലയിൽ : ജഡം ചീഞ്ഞഴിഞ്ഞ നിലയിൽ

രാജപുരം : ബളാൽ കോട്ടക്കുന്നിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ പുലിയുടെ ജഡം കണ്ടെത്തി. ഇന്ന് രാവിലെയാണ് നാട്ടുകാർ  പുലിയെ ചത്ത നിലയിൽ കണ്ടെത്തിയത്. ജഡത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. വിവരമറിഞ്ഞ് വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തി അന്വോഷണം ആരംഭിച്ചിട്ടുണ്ട്.