ടാപ്പിംഗ് പണിക്കിടെ കാട്ടുപോത്ത് കുത്തി യുവാവിൻ്റെ തോളെല്ല് തകർന്നു.

രാജപുരം : ടാപ്പിംഗ് പണിക്കിടെ കാട്ടുപോത്ത് കുത്തി യുവാവിൻ്റെ തോളെല്ല് തകർന്നു. പാണത്തൂർ കല്ലപ്പള്ളി കമ്മാടിയിലെ കെ.കെ.രാമൻ (46) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ 7 മണിയോടെ കമ്മാടി എസ്റ്റേറ്റിലെ ടാപ്പിംഗ് ജോലിക്കിടെയാണ് സംഭവം. തോളിന് പരുക്കേറ്റ ഇദ്ദേഹത്തെ സുളള്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി.