കള്ളാര്‍ ഗ്രാമപഞ്ചായത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി കോഴിയും കൂടും വിതരണം ചെയ്തു

രാജപുരം:കോഴിയും കൂടും വിതരണം ചെയ്തു – കള്ളാര്‍ ഗ്രാമപഞ്ചായത് ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായി വയോജനങ്ങള്‍ പട്ടികവര്‍ഗം വനിത വിഭാഗത്തില്‍പ്പെട്ട 350 ഗുണഭോഗ്താക്കള്‍ക്ക് 10 വീതം കോഴിയും 150 ഗുണഭോഗ്താക്കള്‍ ക്ക് കൂടും വിതരണത്തിന്റെ ഉദ്ഘടാനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി കെ നാരായണന്റെ അധ്യക്ഷതയില്‍ പ്രസിഡന്റ് ത്രേസ്യാമ്മ ജോസഫ് നിര്‍വ്വഹിച്ചു . ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍മാരായ ഇ കെ ഗോപാലന്‍ സെന്റിമോന്‍ മാത്യു , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സൈമണ്‍ എന്നിവര്‍ സംസാരിച്ചു . വെറ്റിനറി സര്‍ജന്‍ ഡോ എ മുരളീധരന്‍ സ്വാഗതവും അസിസ്റ്റന്റ് ഫീല്‍ഡ് ഓഫീസര്‍ സത്യനാരായണന്‍ നന്ദിയും പറഞ്ഞു

Leave a Reply