പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയ തിരുനാളിന് തുടക്കം കുറിച്ച് വികാരി ഫാ.തോമസ് പട്ടാംകുളം കൊടിയേറ്റി

കോളിച്ചാല്‍: പനത്തടി സെന്റ് ജോസഫ്‌സ് ഫൊറോന ദേവാലയത്തില്‍ വി. യൗസേപ്പ് പിതാവിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും,വി.സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാളിന് വികാരി ഫാ.തോമസ് പട്ടാംകുളം കൊടിയേറ്റി തുടര്‍ന്ന് ആഘോഷപൂര്‍വ്വമായ വിശുദ്ധ കുര്‍ബ്ബാന, വചന സന്ദേശം.ഉളിക്കല്‍ ഉണ്ണിമിശിഹാ പള്ളി വികാരി ഫാ.തോമസ് പൈമ്പിള്ളില്‍ കാര്‍മ്മികത്വം വഹിച്ചു.
12ന് തിരുസ്വരൂപ പ്രതിഷ്ഠ, 4.30 ന് ആഘോഷമായ വിശുദ്ധ കുര്‍ബ്ബാനയ്ക്ക് രാജപുരം ഫൊറോന വികാരി ഫാ.ഷാജി വടക്കേത്തൊട്ടിയില്‍ കാര്‍മ്മികനായിരിക്കും. തുടര്‍ന്ന് വാദ്യമേളങ്ങളോടെ കോളിച്ചാല്‍ കുരിശടിയിലേക്ക് വര്‍ണ്ണശബളമായ തിരുനാള്‍ പ്രദക്ഷിണം. ചിറ്റാരിക്കാല്‍ ചട്ടമല തീര്‍ത്ഥാടന കേന്ദ്രം ഡയറക്ടര്‍ ഫാ.ആന്റണി വെട്ടിയാനിക്കല്‍ വചന സന്ദേശം നല്‍കും. തിരുനാള്‍ ദിവസമായ 13ന് ഞായറാഴ്ച രാവിലെ 6.15ന് വി.കുര്‍ബ്ബാനയ്ക്ക് അസി.വികാരി ഫാ.സിമില്‍ കാരുവേലില്‍ കാര്‍മ്മികനായിരിക്കും.9.30 ന് ആഘോഷമായ തിരുനാള്‍ കുര്‍ബ്ബാന, വചന സന്ദേശം എന്നിവയ്ക്ക് തലശ്ശേരി അതിരൂപത വികാരി ജനറാള്‍ മോണ്‍. ഡോ.അലക്‌സ് താരാമംഗലം കാര്‍മികത്വം വഹിക്കും. തുടര്‍ന്ന് പ്രദക്ഷിണം, സമാപന ആശീര്‍വ്വാദം എന്നിവയോടെ തിരുനാള്‍ സമാപിക്കും.

Leave a Reply