രാജപുരം: ഒഡിയൂർ ശ്രീ ചാരിറ്റിബിൾ ട്രസ്റ്റ് ഒഡിയൂർ ശ്രീ ഗുരുദേവദത്ത സംസ്ഥാനം സംഘടിപ്പിക്കുന്ന ഒഡിയൂർ ശ്രീ ഗ്രാമവികസന പദ്ധതി ബന്തടുക്ക ഘട സമിതിയുടെ വാർഷിക മഹോത്സവത്തിന്റെ ഭാഗമായി സാമൂഹിക സത്യനാരായണ പൂജയും ധാർമിക സമ്മേളനവും നടന്നു. ബന്തടുക്ക സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ നടന്ന ചടങ്ങ് ഒഡിയൂർ ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെ സ്ഥാപകൻ സംപൂജ്യ സ്വാമിജി ശ്രീ ഗുരുദേവാനന്ദദത്ത സ്വാമികൾ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നടത്തി. നിരവധി സാമൂഹികപ്രവർത്തങ്ങൾ ചെയ്തു കൊണ്ടു വിദ്യാഭ്യാസം, ഗ്രാമീണ വികസനം (ഗ്രാമ വികാസ യോജന), സ്ത്രീ ശാക്തീകരണം (വജ്രമാതാ മഹിളാ വികാസ കേന്ദ്രം) എന്നിവ സമിതിയുടെ പ്രവർത്തനങ്ങളിൽ ചിലതാണ്.
