ദുരന്ത നിവാരണ പരിശീലന പരിപാടിസംഘടിപ്പിച്ചു.

രാജപുരം: അട്ടേങ്ങാനം
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റിയുമായി സഹകരിച്ച് കോടോം ബേളുർ  പഞ്ചായത്തുതല ദുരന്ത നിവാരണ സേന രൂപീകരണവും, ദുരന്തങ്ങളെ അതിജീവിക്കാനുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. ഏതാപത്തിലും പ്രകൃതിദുരന്തങ്ങളെയും മനുഷ്യനിർമ്മിത ദുരന്തങ്ങളെയും ഫലപ്രദമായി നേരിടാനുള്ള തയ്യാറടുപ്പാണ് പഞ്ചായത്തിൽ നടന്നു വരുന്നത്. പഞ്ചായത്തു തലത്തിൽ പ്രവർത്തിക്കുന്ന . 15 ദുരന്ത നിവാരണ സേനാഗങ്ങൾക്ക് കേന്ദ്ര ഡിസാസ്റ്റർ മാനേജ്മെന്റ് നൽകുന്ന 7 ദിവസത്തെ തുടർ പരിശീലനവും ജീവൻ രക്ഷാ കിറ്റും  നൽകും.അട്ടേങ്ങാനം പഞ്ചായത്ത് ഹാളിൽ പഞ്ചായത്ത് പ്രസിഡന്റ് ടി.വി ജയചന്ദ്രൻ ഉദ്ഘാടനം ചെയ്തു. റെഡ്ക്രോസ് ജില്ലാ ചെയർമാൻ എം.വിനോദ് അധ്യക്ഷനായി. പഞ്ചായത്ത് വൈപ്രസിഡന്റ് ടി.പി.വന്ദന, സ്ഥിരം സമിതി അധ്യക്ഷന്മാരായ സുരേഷ് വയമ്പ്, കെ.ഭൂപേഷ് , റെഡ്ക്രോസ് ജില്ലാ സെക്രട്ടറി ടി.കെ.നാരായണൻ സംസാരിച്ചു. നാഷണൽ ടെയിനർ രതീഷ് കല്ലോട്ട് ക്ലാസെടുത്തു. വരയിൽ കുഞ്ഞിക്കണ്ണൻ സ്വാഗതവും സുധാകരൻ കമ്പിക്കാനം നന്ദിയും പറഞ്ഞു.