കള്ളാര്‍ മഹാവിഷ്ണു ക്ഷേത്ര നവീകരണ കലശോത്സവം നാളെ തുടങ്ങും

രാജപുരം: കള്ളാര്‍ മഹാവിഷ്ണു ക്ഷേത്ര നവീകരണ കലശോത്സവം നാളെ തുടങ്ങും. പത്ത് ദിവസത്തിനുള്ളിലായി നടക്കുന്നു ആഘോഷ പരിപാടികള്‍ക്ക് ക്ഷേത്ര പരിധിയിലെ ദേവസ്ഥാനങ്ങളില്‍ നിന്ന് രാവിലെ ഒന്‍പതിന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര എത്തുന്നതോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. ഒന്‍പതാം നാടിന് കീഴില്‍ വരുന്ന ക്ഷേത്ര ഭാരവാഹികളുടെയും വിശ്വാസികളുടെയും കൂട്ടായ്മയും സുവനീര്‍ പ്രകാശനം ആചാര്യ വരവേല്‍പ്പ്, സമൂഹ പ്രാര്‍ഥന. 6.30-ന് ഭജന. രാത്രി എട്ടിന് യക്ഷഗാനം. 14-ന് രാവിലെ ബലിക്കല്‍ പുര, ശാസ്താവിന്റെ നടപ്പന്തല്‍ എന്നിവയുടെ സമര്‍പ്പണം. 10 മണി മുതല്‍ തുലാഭാരം. തുടര്‍ന്ന് സഹസ്രനാമ സ്തോത്ര പാരായണം. വൈകുന്നേരം ആറിന് ചുറ്റുവിളക്ക് സമര്‍പ്പണം, ദീപാരാധന. 6.30-ന് ഭജന, രാത്രി എട്ടിന് നൃത്ത സന്ധ്യ. 15-ന് രാവിലെ ഏഴിന് നാരായണീയ പാരായണം. 9.30-ന് സംഗീത കച്ചേരി. 10 മുതല്‍ ഒരുമണി വരെ മെഡിക്കല്‍ ക്യാമ്പ്. വൈകുന്നേരം ആറിന് നാമജപം, 7.30-ന് യോഗ പ്രദര്‍ശനം, എട്ടിന് കലാസന്ധ്യ. 16-ന് രാവിലെ 10-ന് ആധ്യാത്മിക പ്രഭാഷണം, ഹോമിയോപതി മെഡിക്കല്‍ ക്യാമ്പ്, രാത്രി 7.30-ന് കോല്‍കളി, മംഗലംകളി. ഒന്‍പതിന് നടനകലാ സന്ധ്യ. 17-ന് രാവിലെ എട്ടിന് നാരായണീയ പാരായണം, 10-ന് ആധ്യാത്മിക പ്രഭാഷണം. ഉച്ചകഴിഞ്ഞ് മൂന്നിന് മത സൗഹാര്‍ദ്ദ സമ്മേളനവും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെ ആദരിക്കലും. 6.30-ന് ഭജന, 7.30-ന് സംസ്‌കൃത പരിപാടി, രാത്രി ഒന്‍പതിന് ഓട്ടന്‍ തുളളല്‍. 18-ന് രാവിലെ 9.15 മുതല്‍ 10.15 വരെയുള്ള മുഹൂര്‍ത്തത്തില്‍ ദേവപ്രതിഷ്ഠ. തുടര്‍ന്ന് അഭിഷേക പൂജകള്‍. 10.30-ന് മാതൃസമ്മേളനം. വൈകുന്നേരം അഞ്ചിന് വിളക്ക് പൂജ തുടര്‍ന്ന് പടിഞ്ഞാറെ ചാമുണ്ഡിയടെ നടപ്പന്തല്‍ സമര്‍പ്പണം. 6.30-ന് ഭജന, 7.30-ന് പൂരക്കളി, 8.30-ന് നൃത്ത ഭജന. 19-ന് രാവിലെ പടിഞ്ഞാറെ ചാമുണ്ഡിയുടെ പുന പ്രതിഷ്ഠ. തുടര്‍ന്ന് ഭാഗവത പാരായണം. 9.30-ന് സംഗീതാര്‍ച്ചന. വൈകുന്നേരം അഞ്ചിന് ഉപദേവ സ്ഥാനങ്ങളില്‍ അരി ത്രാവല്‍, അങ്കുര പൂജ. രാത്രി ഏഴിന് ഗാനമേള. 20-ന് രാവിലെ വിവിധ പൂജകളും ഹോമങ്ങളും. ഉച്ചയ്ക്ക് സോപാന പൂജ. രാത്രി 7.30-ന് നാടന്‍ കലാമേള. 21-ന് രാവിലെ 10-30-ന് അക്ഷര ശ്ലോക സദസ്സ്, വൈകുന്നേരം അഞ്ചിന് തായമ്പക, നിറമാല. രാത്രി ഏഴിന് തിരുവാതിര. 7.30-ന് എഴുന്നള്ളത്ത്, തിടമ്പ് നൃത്തം. തുടര്‍ന്ന് നാടകം. സമാപന ദിനമായ 22-ന് രാവിലെ 10-ന് തുലാഭാരം, തുടര്‍ന്ന് ആധ്യാത്മിക പ്രഭാഷണം. വൈകുന്നേരം അഞ്ചിന് തായമ്പക. രാത്രി ഏഴിന് ഭക്തി ഗാന സുധ. 9.30-ന് എഴുന്നള്ളത്ത്, തിടമ്പ് നൃത്തം എന്നിവയോടെ ഉത്സവത്തിന് സമാപനമാകുമെന്ന് ആഘോഷകമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഉത്സവ ദിനങ്ങളില്‍ ഒരുക്കുന്ന അന്നദാനത്തിനായി കൃഷി ചെയ്ത് പച്ചക്കറികളുടെ വിളവെടുപ്പിന്റെ ഉദ്ഘാടനം ശനിയാഴ്ച രാവിലെ 10.30-ന് പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.രാജന്‍ നിര്‍വഹിച്ചു.

Leave a Reply