രാജപുരം: പതിനായിരങ്ങള്‍ പങ്കെടുക്കുന്ന രാജപുരം ബൈബിള്‍ കണ്‍വെന്‍ഷന് ഒരുക്കം തുടങ്ങി. ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനത്ത് ഫിബ്യു വരി 24- മുതല്‍ 28വരെയാണ് കണ്‍വെന്‍ഷന്‍. രാജപുരം – പനത്തടി ഫൊറോനകളുടെ നേത്യുത്തിലാണ സംഘടിപ്പിക്കുന്നത്. അഞ്ചു ദിവസങ്ങളിലായി നടക്കുന്ന കണ്‍വെന്‍ഷന്‍ ദിവസവും 30-ന് ജപമാലയോടെ ആരംഭിക്കും. രാത്രി ഒന്‍പതിന് ആരാധനയോടെ സമാഭിക്കും. തിരുവനന്ത്പുരം മൗണ്ട് കാര്‍മല്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ.ഡാനിയല്‍ പൂവണ ത്തില്‍ കണ്‍വെന്‍ഷന് നേത്യത്വം നല്‍കും.വൊളന്റിയര്‍മാരുടെ സംഗമവും മധ്യസ്ഥ പ്രാര്‍ഥനാ കൂട്ടായ്മയുംനടത്തി. രാജന്‍രം തിരുകുടുംബ ഫൊറോത വികാരി ഫാ. ഷാജി വടക്കേതൊട്ടി ഉദ്ഘാടനം ചെയ്തു. തോമസ് പടിഞ്ഞാറ്റുമ്യാലില്‍ ക്ലാസെടുത്തു. സജി മുളവതാല്‍ , ചാക്കോ പെരുങ്ങേലില്‍, ജോസ് കളപ്പുരയ്ക്കല്‍, സിബിച്ചന്‍ മുരിയം വേലില്‍ എന്നിവര്‍ നേത്യത്വം നല്‍കി. കണ്‍വെന്‍ഷന്റെ ഭാഗമായി രാജപുരം – പനത്തടി ഫെറോനൂള്‍ ക്കു കീഴില്‍ വരുന്ന പള്ളികളില്‍ മാധ്യസ്ഥ – പ്രാര്‍ഥനാ കുട്ടാപ്പകള്‍ നടത്തും. വെള്ളിയാഴ്ച്ചയ 2:30 ന് കളളാര്‍ തിരുഹ്യദയ ധ്യാനകേന്ദ്ര ത്തില്‍ കൂട്ടായ്മ നടത്തും