രാജപുരം: കള്ളാർ പഞ്ചായത്ത് കുടുംബശ്രീ മോഡൽ സിഡിഎസിന്റെ നേതൃത്വത്തിൽ ചുള്ളിക്കര എൽ.പി. സ്കൂൾ ദുരിതാശ്വാസ ക്യാമ്പിൽ കർക്കിടകക്കഞ്ഞി ഫെസ്റ്റും ഇലക്കറി ഫെസ്റ്റും സംഘടിപ്പിച്ചു. കള്ളാർ പഞ്ചായത്ത് പ്രസിഡന്റ് രജിത.കെ. ഉത്ഘാടനം നിർവ്വഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ രമ.ബി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റോയി .പി.എൽ സ്വാഗതം പറഞ്ഞു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം.സൈമൺ, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ഗീത.പി, പി.ശ്രീവിദ്യ, വാർഡ് മെമ്പർമാരായ പി.ഗീത, ബിന്ദു, സി.രേഖ, സനിത, ഗിരീഷ്, വാസു എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഹനീന, ബ്ലോക്ക് കോ-ഓർഡിനേറ്റർമാരായ സോയ കെ. ഷൈജ, അക്കൗണ്ടന്റ് രവിത.ആർ. ആർ.പി.ജയമണി, അഗ്രി സി.ആർ.പി. രജിത, സിഡിഎസ് – എ.ഡി.എസ് ഭാരവാഹികൾ, കുടുംബശ്രീ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച ഇലക്കറി മത്സരത്തിൽ 12-ാം വാർഡ് ഒന്നാം സ്ഥാനവും, 11, 2 വാർഡുകൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മെമ്പർ സെക്രട്ടറി രവീന്ദ്രൻ.കെ ചടങ്ങിന് നന്ദി പറഞ്ഞു.
