ഉണര്‍വ് പദ്ധതിയിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ഒരു ബോധവല്‍ക്കരണ ക്ലാസ് നടത്തി

രാജപുരം: കഴിഞ്ഞ രണ്ടു വര്‍ഷങ്ങളായി രാജപുരം ഹോളിഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കോട്ടയം തിരുഹൃദയ ദാസ സമൂഹത്തിന്റെ സ്‌പോണ്‍സര്‍ഷിപ്പില്‍ പഠനത്തില്‍ പിന്നോക്കം നില്ക്കുന്ന 100 കുട്ടികള്‍ക്ക് വേണ്ടി നടത്തിവരുന്ന ഉണര്‍വ് പദ്ധതിയിലെ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി ഒരു ബോധവല്‍ക്കരണ ക്ലാസ് നടത്തി. ഡോക്ടര്‍ പത്മനാഭന്‍ ക്ലാസ് നയിച്ചു. കോട്ടയം തിരുഹൃദയ ദാസ സമൂഹത്തിലെ വൈദികരായ ഫാദര്‍ ബോബി ചേരിയില്‍, ഫാദര്‍ റെജി മുട്ടത്തില്‍,ഫാദര്‍ ബെന്നി ചേരിയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം കൊടുത്തു. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സിസ്റ്റര്‍ ബെസി, അധ്യാപക പ്രതിനിധി ഒ.എ എബ്രഹാം എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് ഉണര്‍വില്‍ പങ്കെടുത്ത കുട്ടികളുടെ നേതൃത്വത്തില്‍ സ്‌കൂള്‍ അസംബ്ലി നടത്തപ്പെട്ടു. പിന്നില്‍ നില്‍ക്കുന്ന കുട്ടികളെ ആത്മവിശ്വാസം നല്‍കി മുഖ്യ ധാരയില്‍ എത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.

Leave a Reply