രാജപുരം: വണ്ണാത്തിക്കാനം ഒര്‍മ്മ യുവ ക്ലബിന്റെ നേതൃത്വത്തില്‍ നാടന്‍ പാട്ട് മത്സരവും, നവോത്ഥാന സദസും സംഘടിപ്പിച്ചു. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 9,10 തീയതികളില്‍ ചാലക്കുടിയില്‍ വെച്ച് നടക്കുന്ന മണിനാദം 2019 കലാഭവന്‍ മെമ്മോറിയല്‍ നാടന്‍ പാട്ട് മത്സരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ജില്ലാ തലത്തില്‍ നടക്കുന്ന മത്സരത്തിന് മുന്നോടിയായി വണ്ണാത്തിക്കാനം യുവ ക്ലബിന്റെ ആഭിമുഖ്യത്തില്‍ നാടന്‍ പാട്ട് മത്സരവും, സാംസ്‌കാരിക നവോത്ഥാന സദസും സംഘടിപ്പിച്ചത്. യുവ നാടന്‍പാട്ട് കലാകാരന്‍ ഇ കെ സതീഷ് ഉദ്ഘാടനം ചെയ്തു. യുവ ക്ലബ് വൈസ് പ്രസിഡന്റ് എ അനീഷ് അധ്യക്ഷനായി. യുവ മജീഷ്യന്‍ നവിന്‍ നാരായണന്‍ മാജിക്ക് അവതരിപ്പിച്ചു. എ കെ രാജേന്ദ്രന്‍ സമ്മാന വിതരണം നടത്തി. പി കെ മുഹമ്മദ് , വി എ പുരുഷോത്തമന്‍ എന്നിവര്‍ സംസാരിച്ചു. ജി ഗോകുല്‍ സ്വാഗതവും, കെ വിനോദ് നന്ദിയും പറഞ്ഞു.