കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടാലന്റ് ലാബ് കുട്ടികള്‍ക്കായി ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം. ചിത്രരചനയില്‍ താല്‍പര്യവും കഴിവും വര്‍ദ്ധിപ്പിക്കുന്നതിനായി കൊട്ടോടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടാലന്റ് ലാബ് കുട്ടികള്‍ക്കായി ഏകദിന ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു കള്ളാര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ.നാരായണന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗം ബി.രമ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി പി.ജി.പ്രശാന്ത്, എ. എം കൃഷ്ണന്‍, എസ് എംസി ചെയര്‍മാന്‍ ബി.അബ്ദുള്ള, പ്രധാനാധ്യാപകന്‍, ഷാജി ഫിലിപ്പ് എന്നിവര്‍ പ്രസംഗിച്ചു. ചിത്രകാരന്‍ രവീന്ദ്രന്‍ കൊട്ടോടി ക്യാമ്പ് നയിച്ചു,. പെന്‍സില്‍ ഡ്രോയിങ്ങ് ,ജലച്ചായം എന്നിവയില്‍ കുട്ടികള്‍ക്ക് പരിശീലനം നല്‍കി. സമാപനയോഗം പ്രധാനാധ്യാപകന്‍ ഷാജി ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. ക്യാമ്പ് കോ ഓര്‍ഡിനേറ്റര്‍ പി.ജി. പ്രശാന്ത് പ്രസംഗിച്ചു പി.ടി.എ സഹകരണത്തോടെ കുട്ടികള്‍ക്ക് ചിത്രകലയില്‍ തുടര്‍ പരിശീലനം നല്‍കാനുള്ള തയ്യാറെടുപ്പിലാണ് സ്‌കൂള്‍ അധികൃതര്‍.

 

Leave a Reply