ചാമുണ്ഡിക്കുന്ന്: ശിവപുരം ഉമാ മഹേശ്വര ക്ഷേത്രം അഷ്ടബന്ധ ദ്രവ്യ കലശ ഉത്സവത്തിനൊരുങ്ങി. പുനഃപ്രതിഷ്ഠ നടത്തണമെന്ന് പ്രശ്‌ന വിധി ഉണ്ടായതിനെത്തുടര്‍ന്നു 2004-ല്‍ ക്ഷേത്രം തന്ത്രി പരേതനായ വാസുദേവ പട്ടേരിയുടെ കാര്‍മികത്വത്തില്‍ പ്രതിഷ്ഠ നടത്തി. തുടര്‍ന്ന് അഷ്ടബന്ധ ദ്രവ്യകലശം നടത്തണമെന്ന് താംബുല പ്രശ്‌നത്തില്‍ തെളിയുകയും
ചെയ്തതോടെയാണ് നവീകരണം നടത്തി അഷ്ടബന്ധം ദ്രവ്യകലശം ഒരുങ്ങിയത്. നാളെ മുതല്‍ 7 വരെയുള്ള ആഘോഷങ്ങള്‍ക്ക് ക്ഷേത്രം തന്ത്രി മെക്കാ മേക്കാട്ടില്ലത്ത കേശവ പട്ടേരി കാര്‍മികത്വം വഹിക്കും. 7ന് രാവിലെ 8. 13 നും 9. 23 നും ഇടയില്‍ മീനും രാഷ്ട്രീയം മുഹൂര്‍ത്തത്തില്‍ കലശാഭിഷേകം.
നാളെ രാവിലെ നടതുറക്കല്‍, 9.30 ന് കലവറ ഘോഷയാത്ര, 11ന് നടപ്പന്തല്‍ സമര്‍പ്പണം, തുടര്‍ന്നു ഭജനം. വൈകിട്ട് അഞ്ചിന് ആചാര്യ വരവേല്പ് ആദ്ധ്യാത്മിക പ്രഭാഷണം 6മുതല്‍ താന്ത്രിക കര്‍മ്മങ്ങള്‍, 7ന് തിരുവാതിര, 7: 30ന് ശാസ്ത്രീയ ന്യത്തങ്ങള്‍. 3ന് രാവിലെ 11 മണിക്ക് പുല്ലാങ്കുഴല്‍ ഭക്തിഗാനസുധ, 6:30ന് ഭജത, 7 ന് തിരുവാതിര, 7.30 ന് ഗാനസന്ധ്യ. 4 ന് രാവിലെ 5 ന് താന്ത്രിക കര്‍മ്മങ്ങള്‍, ആദ്ധ്യാത്മിക പ്രഭാഷണം, വൈകിട്ട് 5:30 മുതല്‍ താന്ത്രിക കര്‍മ്മങ്ങള്‍, 6:30 ഭജന, 7.30 ന് ശാസ്ത്രീയ നൃത്തങ്ങള്‍, കീബോര്‍ഡ് വായന 5. ന് രാവിലെ 10.30. ന് സാംസ്‌കാരിക മത സൗഹാര്‍ദ സമ്മേളനം.
വൈകിട്ട് 6.30ന് ഭജന, 7.30 ന് ദേവരാഗ സന്ധ്യ. 6 ന് രാവിലെ താന്ത്രിക കര്‍മങ്ങള്‍, വൈകിട്ട് 6.30ന് ഭഗവത് ഗീത പാരയണം, യോഗ പ്രദര്‍ശനം, 7ന് ചാക്യാര്‍കൂത്ത്. 7.ന് രാവിലെ 8.13 നും 9.23 നും ഇടയില്‍ കലശാഭിഷേകം. വൈകിട്ട് 4.ന് സര്‍വൈശ്യര്യ വിളക്കുപൂജ 8 ന് നാടകം.