രാജപുരം മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി സെമിനാര്‍ സംഘടിപ്പിച്ചു

രാജപുരം: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേത്യത്വത്തില്‍ രാജപുരം മേഖലയിലെ ഭിന്നശേഷിക്കാരായ കുട്ടികളുടെ മാതാപിതാക്കള്‍ക്കായി കൊട്ടോടി ഡേ കെയര്‍ സെന്ററില്‍ വച്ച് പുനര്‍ജനി എന്ന പേരില്‍ ഏകദിന കുടുംബ ശാക്തീകരണ സെമിനാര്‍ സംഘടിപ്പിച്ചു. കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ യുടെ (CHAl ) സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്. രാജപുരം ഹോളിഫാമിലി ഫൊറോന പള്ളിവികാരി റവ.ഫാ.ഷാജി പടക്കേതൊട്ടി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. ഭിന്നേ ശ ഷിക്കാരായ മക്കളെ ലഭിച്ച മാതാപിതാക്കള്‍ ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ടവരാണെന്നും. ഇവരുടെ കുടുംബങ്ങള്‍ക്ക് ഐശ്വര്യമുണ്ടാകുമെന്നും അച്ചന്‍ പറഞ്ഞു. കൊട്ടോടി സെന്റ് ആന്‍സ്’ പള്ളി വികാരി റവ. ഫാ. ഷാജി മേക്കര അദ്ധ്യക്ഷത വഹിച്ചു സംസാരിച്ചു. ഇന്ന് ഏതെങ്കിലും തരത്തില്‍ കുറവുള്ളവരെ കൂടെ നിര്‍ത്തി വളര്‍ത്തിയെടുക്കേണ്ട ഉത്തരവാദിത്വം അവരുടെ മാതാപിതാക്കള്‍ക്കൊപ്പം സമൂഹത്തിനുമുണ്ടെന്ന് അച്ചന്‍ സൂചിപ്പിച്ചു. മാസ്റ്റ് സെക്രട്ടറി ഫാ.ബിബിന്‍ തോമസ് കണ്ടോത്ത് ആശംസ പ്രസംഗം നടത്തി . ഭിന്നശേഷിക്കാരായ വ്യക്തികളെയും, അവരുടെ കുടുംബത്തേയും സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തി കൊണ്ടുവരുവാന്‍ മല ഭാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നടത്തികൊണ്ടിരിക്കുന്ന ഇടപ്പെടലുകള്‍ അച്ചന്‍ വിവരിക്കുകയുണ്ടായി. മാസ്സ് പ്രോഗ്രാം മാനേജര്‍ ശ്രീ. അബ്രാഹം ഉള്ളാടപ്പുള്ളില്‍ ക്ലാസ്സ് നയിച്ചു. ഭിന്നശേഷിക്കാരായ വ്യക്തിക്കള്‍ക്ക് അവരുടെ കുടുംബങ്ങള്‍ നല്‍കേണ്ട കരുതലും, സ്‌നേഹവും എപ്രകാരമായിരിക്കണമെന്നും, പൊതു സമൂഹത്തിലേക്ക് ഇവരെ ഉയര്‍ത്തി കൊണ്ടുവരുവാന്‍ എന്തെല്ലാം കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്നും, സമൂഹ നന്മക്കായി ഭിന്നശേഷി ക്കാരെ വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ പ്രോത്സാഹനങ്ങള്‍ നല്കാന്‍ നമുക്ക് എല്ലാവര്‍ക്കും കടമയുണ്ടെന്നും, ഇവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന സഹായ പദ്ധതികള്‍ വാങ്ങി അര്‍ഹതയുള്ളവര്‍ക്ക് എത്തിച്ചു നല്‌കേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണെന്നു കാസ്സില്‍ പറയുകയുണ്ടായി മാസ്സ് പ്രൊജക്ട് ഓഫീസര്‍ കുമാരി .നിഷിത സിറിയക് നന്ദിയും പറഞ്ഞു പ്രോഗ്രാമില്‍ 70- ആളുകള്‍ പങ്കെടുത്തു പ്രൊജക്ട് ഓഫീസര്‍ ശ്രീമതി .അജ്ഞ ന വര്‍ഗ്ഗീസ്, റീജിയണല്‍ കോ-ഓര്‍ഡിനേറ്റര്‍ ശ്രീമതി. ആന്‍സി ജോസഫ് എന്നിവര്‍ പരുപാടിക്ക് നേതൃത്വം നല്കി.

Leave a Reply