രാജപുരം: മലയോരമേഖലയില്‍ ഇംഗ്ലീഷ് വിദ്യാഭ്യാസം അപ്രാപ്യമായിരുന്ന സമയത്ത് ആരംഭിച്ച വിദ്യാലയമായ ടാഗോര്‍ പബ്ലിക് സ്‌കൂള്‍ . സാധാരണക്കാരുടെ മക്കള്‍ പഠിക്കുന്ന ഈ വിദ്യാഭ്യാസ സ്ഥാപനം രജതജൂബിലി വര്‍ഷത്തിന്റെ നിറവിലെത്തിനില്‍ക്കുന്നു. ടാഗോര്‍ പബ്ലിക് സ്‌കൂള്‍ സില്‍വര്‍ ജൂബിലി സെലിബ്രേഷന്‍ ഫെബ്രുവരി 15 ന് വൈകിട്ട് 05:30 ന് നടത്തപ്പെടുന്നു. കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് ഉത്ഘാടന കര്‍മ്മ നിര്‍വഹിക്കും. ടാഗോര്‍ പബ്ലിക് സ്‌കൂള്‍ ചെയര്‍മാന്‍ ചാക്കോ കുരുവിള അധ്യക്ഷത വഹിക്കും. നോര്‍ത്ത് മലബാര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഡയറക്ടര്‍ ജേക്കബ് ജോണ്‍ മുഖ്യാതിഥിയാകും. പ്രിന്‍സിപ്പല്‍ ഫ്രാന്‍സിസ് കെ മാണി,വൈസ് പ്രിന്‍സിപ്പല്‍ പ്രകാശ് സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്ന് കലാപരിപാടികള്‍ നടക്കും പഞ്ചായത്തംഗം എം.എം സൈമണ്‍, ഹോളി ഫാമിലി ഫൊറോന വികാരി ഫാ .ഷാജി വടക്കേതൊട്ടി, നന്ദു ശേഖര്‍, അസി.മാനേജര്‍ സ്റ്റീജ സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിക്കും. ടാഗോര്‍ പബ്ലിക് സ്‌കൂള്‍ മാനേജര്‍ ഡോ. ജേക്കബ് കുരുവിള സമ്മാന വിതരണം നടത്തും. സ്‌കൂള്‍ ലീഡര്‍ ജീവ സജി നന്ദി പറയും.