ചുള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഇരുപത്തിയെട്ടാമത്തെ വാര്‍ഷികാഘോഷം നടത്തി

രാജപുരം: ചുള്ളിക്കര സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഇരുപത്തിയെട്ടാമത്തെ വാര്‍ഷികാഘോഷം ഹോളി ഫാമിലി ഹൈസ്‌കൂള്‍ അധ്യാപകന്‍ റവ. ഫാദര്‍ ബെന്നി ചേരിയില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ മരിയ( എസ് ജെ സി) റിപ്പോര്‍ട്ട് അവതരിപ്പിച്ചു.സെന്റ് മേരീസ് ചര്‍ച്ച് വികാരി ഫാദര്‍ ജോര്‍ജ് പാറ്റിയാല്‍ അധ്യക്ഷതവഹിച്ചു. ഹോളി ഫാമിലി സ്‌കൂള്‍ അധ്യാപകന്‍ ബൈജു കെ സ്റ്റീഫന്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. മാനേജര്‍ സിസ്റ്റര്‍ സജിത (എസ് ജെ എസി )സ്വാഗതവും. പി ടി ഐ പ്രസിഡന്റ് മാത്യു ജോസ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് കുരുന്നുകളുടെ കലാ സന്ധ്യയും അരങ്ങേറി.

Leave a Reply