രാജപുരം: കരളിന്റെ പ്രവര്‍ത്തനം പൂര്‍ണമായും നിലച്ച സ്ഥിതിയില്‍ എറണാകുളം മെഡിക്കല്‍ സെന്ററില്‍ ചികിത്സയില്‍ കളിയുന്ന രാജപുരം കോട്ടക്കുന്നിലെ സന്ദീപ് ചെറിയാന്‍.(36) മരണത്തെ മുഖാമുഖം കാണുന്ന ഈ യുവാവിനെ രക്ഷിക്കാന്‍ കാരുണ്യത്തിന്റെ, കരുണയുടെ കരങ്ങള്‍ തേടിയുള്ള യാത്രയിലാണ് ഒരുപറ്റം ജനങ്ങള്‍ . കരള്‍ രോഗത്തെ തുടര്‍ന്ന് മാസങ്ങള്‍ക്ക് മുന്‍പ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ തുടങ്ങിയ ചികിത്സ ഇപ്പോള്‍ എറണാകുളം മെഡിക്കല്‍ സെന്ററില്‍ തീവ്ര പരിചരണ വിഭാഗത്തിലെത്തി നില്‍ക്കുന്നു. ഇതു വരെ നല്ലൊരു തുക ചികിത്സയ്ക്കായി ചെലവായി. കരള്‍ മാറ്റി വച്ചാല്‍ ജീവന്‍ രക്ഷിക്കാമെന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഓപ്പറേഷനു മാത്രം 40 ലക്ഷത്തോളം രുപ വേണം. കരള്‍ നല്‍കുന്നയാളെയും കണ്ടെത്തണം. കതിന് കാരുണ്യമതികളുടെ സഹായം കൂടിയേ തീരു. സന്ദീപിനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനും അതുവഴി പറക്കമുറ്റാത്ത രണ്ടു കുഞ്ഞുങ്ങള്‍ ഉള്‍പ്പെടുന്ന കുടുംബത്തെ രക്ഷിക്കാനുമായി കള്ളാര്‍ പഞ്ചായത്ത് പ്രസിഡണ്ട് ത്രേസ്യാമ്മ ജോസഫ് (ചെയര്‍മാന്‍), സ്ഥിരം സമിതി അധ്യക്ഷന്‍ എം.എം സൈമണ്‍ (കണ്‍വീനര്‍), വി.കുഞ്ഞിക്കണ്ണന്‍ (ട്രഷറര്‍) എന്നിവരുള്‍പ്പെട്ട സന്ദീപ് ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. നമ്മുടെ മനസില്‍ ഒരല്‍പ്പം കരുണയുണ്ടങ്കി ആകൂഞ്ഞുങ്ങള്‍ക്ക് ഒരു പിതാവിനെയും ഭാര്യയ്ക്ക് ഭര്‍ത്താവിനെ തിരിച്ച് നല്‍കാന്‍ കഴിയും. ഇന്ന് നാം ആരാണ് എന്നുളളതല്ല വലിയകാര്യം നാളെ നമ്മുക്കും ഇത് സംഭവിച്ചുകൂടാ എന്ന് ഓര്‍ക്കുന്നതാണ് നല്ലകാര്യം.
.സന്ദീപ് ചെറിയാനെ സഹായിക്കാന്‍ താങ്കളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നു.
Account No. 10800100228965.
ഫെഡറല്‍ ബാങ്ക് രാജപുരം ബ്രാഞ്ച് .
IFSV CODE : FDRL0001080.
ഫോണ്‍: 9496049748, 9847606546.,9447956184