മാലക്കല്ല് സെന്‍ മേരിസ് എ.യു.പി സ്‌കൂള്‍ സപ്തതിയുടെ നിറവില്‍

മാലക്കല്ല്: സെന്‍ മേരിസ് എ.യു.പി സ്‌കൂള്‍ മാലക്കല്ല് സപ്തതിയുടെ നിറവില്‍. സപ്തതി വര്‍ഷത്തിന്റെ ഭാഗമായി 1947 മുതല്‍ സ്‌കൂളില്‍ പഠിച്ചവരും പഠിപ്പിച്ച വരും ഉള്‍പ്പെടുന്ന പൂര്‍വ്വവിദ്യാര്‍ത്ഥി അധ്യാപക സംഗമം 2017 ഡിസംബര്‍ 29 ന് രാവിലെ 11 മണിക്കും അദ്ധ്യാപക സംഗമവും, ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥി അദ്ധ്യാപക സംഗമവും നടത്തപ്പെടുന്നതാണ്. സംഗമം സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ബൈജു എടാട്ടിന്റ അധ്യക്ഷതയില്‍ കാസര്‍കോട് ജില്ല വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഉദ്ഘാടനം ചെയ്യുമെന്ന് പത്രസമ്മേളനത്തില്‍ ഭാരവാഹികള്‍ അറിയിച്ചു. സപ്തതി ആഘോഷത്തിന്റെ ഭാഗമായി സര്‍ക്കാരിന്റെ ഗൃഹശ്രീ പദ്ധതിയില്‍പ്പെടുത്തി സ്‌കൂളിലെ പാവപ്പെട്ട 4 വിദ്യാര്‍ഥികളെ കണ്ടെത്തി ഇവര്‍ക്കായി അഞ്ചുലക്ഷം രൂപ മുതല്‍മുടക്കി വീട് നിര്‍മിച്ച് നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. സ്‌കൂളിന്റ നേതൃത്വത്തില്‍ നിര്‍മിച്ച് നല്‍കുന്ന വീട്ടിനായി സര്‍ക്കാര്‍ രണ്ടുലക്ഷം രൂപയും, ബാക്കിവരുന്ന തുക പി.ടി.യെയും, അധ്യാപകരും കൂടി കണ്ടെത്തും.1979കാസര്‍കോട് ജില്ലയിലെ കനാനായ മലബാര്‍ കുടിയേറ്റ സിരാ കേന്ദ്രങ്ങളില്‍ ഒന്നായ മാലക്കല്ലും സമീപപ്രദേശങ്ങളിലും അറിവിന്റെ കിടവിളക്കായി കഴിഞ്ഞ 70 വര്‍ഷങ്ങളായി നിലകൊള്ളുകയാണ് സെന്‍ മേരിസ് എ.യു.പി സ്‌കൂള്‍ . കുടിയേറ്റ ജനതയും മറ്റു നാനാജാതി മതസ്ഥരും അടക്കം പതിനായിരക്കണക്കിന് ആളുകളുടെ പുരോഗതിയില്‍ നിര്‍ണായക പങ്ക് വഹിക്കന്‍ ഈ സ്‌കൂളിന് കഴിഞ്ഞിട്ടുണ്ട്. മലയോരമേഖലയിലെ ആദ്യകാല വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നായ സ്‌കൂള്‍ 1947 ജോണ്‍ മാസത്തില്‍ കോട്ടയം രൂപതയുടെ കീഴില്‍ വിസിറ്റേഷന്‍ സന്യാസിനികളായ സി.മാര്‍ക്കുമാസ് എസ്.വി.എം,സി.അത്തനാസ് എസ്.വി.എം എന്നിവരുടെ നേതൃത്വത്തില്‍ അണ്‍എയ്ഡഡ് സ്‌കൂളായി ഒന്നു മുതല്‍ അഞ്ചുവരെ ക്ലാസുകളുടെ പ്രവര്‍ത്തനമാരംഭിച്ചു. 1948 ഫെബ്രുവരി 6ന് രാജപുരം എ.എല്‍.പി സ്‌കൂള്‍ മാലക്കല്ല് എന്ന പേരില്‍ സര്‍ക്കാര്‍ അംഗീകാരം നല്‍കി. 1968- 200 വിദ്യാര്‍ത്ഥികള്‍ ഉണ്ടായിരുന്ന സ്‌കൂളില്‍ ഏകാധ്യാപകനായി പേരുകരോട്ട് പി.സി ലൂക്കോസാറും പിന്നെട് പി.റ്റി മറിയാമ്മ, പി.റ്റി ഉലഹന്നാന്‍ എന്നി അധ്യാപകരെയും നിയമിച്ചു. 1961 കോട്ടയം കോര്‍പ്പറേറ്റ് മാനേജ്‌മെന്റ് കീഴില്‍ പ്രവര്‍ത്തനം തുടങ്ങി. 1962 ജൂണ്‍ മാസത്തില്‍ യു.പി സ്‌കൂളായി ഉയര്‍ത്തപ്പെട്ടു. 2005 യു.പി വിഭാഗത്തിലും തുടര്‍ന്ന് എല്‍.പി വിവാദത്തിലും ഇംഗ്ലീഷ് മീഡിയങ്ങള്‍ ആരംഭിച്ചു. കാലപ്പഴക്കത്താല്‍ ജീര്‍ണ്ണാവസ്ഥയില്‍ ആയിരുന്നു സ്‌കൂള്‍കെട്ടിടം നാട്ടുകാരുടെയും, അധ്യാപകരുടെയും, ഇടവകക്കാരുടെയും, മാനേജ്‌മെന്റിന്റെയും, പൂര്‍വ്വവിദ്യാര്‍ഥികളുടെയും സഹകരണത്തോടെ ആധുനീകരിച്ച. പുനര്‍ നിര്‍മ്മിച്ച കെട്ടിടം 2014 മെയ് 9ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യൂ മൂലക്കാട്ട് നാടിന് സമര്‍പ്പിച്ചു. നിലവില്‍ ഒന്നുമുതല്‍ ഏഴു വരെ 23 ഡിവിഷനുകളിലായി 670 കുട്ടികളും 26 സ്റ്റാഫുമാണ് സ്‌കൂളിലുള്ളത്.
ഈ സ്‌കൂളിനെ ഹൈസ്‌കൂള്‍ ആയി ഉയര്‍ത്താനുള്ള നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരിലേക്ക് നിവേദനം നല്‍കി കാത്തിരിക്കുകയാണ് മാലക്കല്ല് നിവാസികളും സമീപവാസികളും. ഭിന്നശേഷിയുള്ള കുട്ടികള്‍ അടക്കം 670 ഓളം കുട്ടികള്‍ പഠിക്കുന്ന ഈ സ്‌കൂള്‍ ജില്ലയിലെ ഏറ്റവും കൂടുതല്‍ കുട്ടികള്‍ പഠിക്കുന്ന യു.പി സ്‌കൂളിലാണ്. ഇന്നാട്ടുകാരുടെ വര്‍ഷങ്ങളായുള്ള ആവശ്യമാണ് സെന്‍മേരിസ് സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തണമെന്നത്. സപ്തതി ആഘോഷിക്കുന്ന ഈ വേളയില്‍ ഹൈസ്‌കൂളയി ഉയര്‍ത്താനുള്ള അപേക്ഷ സര്‍ക്കാര്‍ അനുഭാവപൂര്‍വ്വം പരിഗണിക്കും എന്ന പ്രതീക്ഷയിലാണ് സെന്‍മേരിസ് സ്‌കൂള്‍.
പത്രസമ്മേളനത്തില്‍ ഫാദര്‍ ബൈജു എടാട്ട് (സ്‌കൂള്‍ മാനേജര്‍) സിസ്റ്റര്‍ പ്രതിഭ (ഹെഡ്മാസ്റ്റര്‍), ജെനീഷ് പി.ജെ (പഞ്ചായത്ത് മെമ്പര്‍), അബ്രാഹം കടുതേടി (റിസപ്ഷന്‍ കമ്മിറ്റി), രാജു തോമസ് (സ്റ്റാഫ് സെക്രട്ടറി), സന്തോഷ് മാവേലില്‍ (പബ്ലിസിറ്റി കണ്‍വീനര്‍) എന്നിവര്‍ പങ്കെടുത്തു

Leave a Reply