ഷാര്‍ജ: ചുള്ളിക്കര പ്രതീക്ഷ കമ്മിറ്റിയുടെ നേത്യത്വത്തില്‍ 31,05,2019 ഷാര്‍ജ റീം ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റില്‍ കുടുംബ മീറ്റ് നടത്തി. ചടങ്ങില്‍ 50 ഓളം ആളുകള്‍ പങ്കെടുക്കുകയും,, എസ് എസ് എല്‍ സി പരീക്ഷയില്‍ 2018-2019 കാലയളവില്‍ ഉന്നത വിജയം കരസ്ഥമാക്കിയ നിരജ്ഞന്‍ ജയാനന്ദ്,ആല്‍ഫിന്‍ മാത്യൂ,എന്നിവര്‍ക്ക് ഉപഹാരം നല്‍കി. വരും വര്‍ഷത്തെ പുതിയ ഭാരവാഹികളായി, നാരായണന്‍(നിറം) പ്രസിഡണ്ടായും പുഷ്പരാജന്‍ സെക്രട്ടറിയും രതീഷ് കണ്ണന്‍ ട്രഷറായും തിരെഞ്ഞെടുത്തു. തുടര്‍ന്ന് 20 അംഗ എക്‌സിക്യുട്ടീവിനെയും തിരഞ്ഞെടുത്തു,