മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ചുളളിക്കരയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

രാജപുരം : മലബാര്‍ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി കൊട്ടോടി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയുമായി സഹകരിച്ചുകൊണ്ട് ചുള്ളിക്കര സെന്റ് മേരീസ് പാരിഷ് ഹാളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുകയുണ്ടായി പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ പൊതു സമ്മേളനം ചുള്ളിക്കര സെന്റ് മേരീസ് പള്ളി വികാരി ഫാദര്‍ ബേബി പാറ്റിയാല്‍ ഉദ്ഘാടനം ചെയ്തു. മസ്സ് പ്രോഗ്രാ
മാനേജര്‍ അബ്രഹം ഉള്ളാപ്പുള്ളിയില്‍ അധ്യക്ഷത വഹിച്ചു സംസാരിച്ചു. കൊട്ടോടി ഗവണ്‍മെന്റ് ആയുര്‍വേദ ഡിസ്‌പെന്‍സറിയിലെ ഡോ. ഉഷാ. സി. ക്ലാസെടുത്തു. ഇ. ഡോ. ജോമി തോമസ്, സിന്റെിക്കേറ്റ് ബാങ്ക് ജില്ലാ ലീസ് ബാങ്ക് മാനേജര്‍ എന്‍, കണ്ണന്‍ ബാങ്ക് ക്യഷി ഓഫിഫീസര്‍മീര. ടി. ബാലന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തി. തുടര്‍ന്ന് രോഗികളെ പരിശോദിച്ച് സൗജന്യമായി മരുന്നുകള്‍ നല്‍കി. ഫാര്‍മസിസ്റ്റ് പി.കെ രവി ക്യഷ്ണന്‍, അറ്റന്റ്ര്‍ സുശീല. കെ എന്നിവര്‍ പങ്കെടുത്തു . കോ. ഓര്‍ഡിനേറ്റര്‍ ആന്‍സി ജോസഫ് നേതൃത്വം നല്കി. സിന്ധു വിനു സ്വാഗതവും , വത്സ സിറിയക് നന്ദിയും പറഞ്ഞു.

Leave a Reply