കോളിച്ചാല്‍: പനത്തടി സെന്റ് ജോസഫ് ഫൊറോന ഇടവക സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഇടവകയിലെ സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ നിര്‍ദ്ധനരായ 50 കുടുംബങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുന്ന കുഞ്ഞാടുകളുടെ വിതരണോത്ഘാടനം പനത്തടി സെന്റ് ജോസഫ്സ് ഫൊറോന ദേവാലയത്തില്‍ നടന്ന ചടങ്ങില്‍ തലശ്ശേരി അതിരൂപത മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ്ജ് ഞരളക്കാട്ട് നിര്‍വ്വഹിച്ചു. പനത്തടി ഫൊറോന വികാരി ഫാ.തോമസ് പട്ടാംകുളം അദ്ധ്യക്ഷത വഹിച്ചു. ഫൊറോന അസി.വികാരി ഫാ.ജോസഫ് ഓരത്തേല്‍, തങ്കച്ചന് ചെട്ടിയാംകുന്നേല്‍, ആന്റണി മണിമലക്കരോട്ട്, കോ-ഓര്‍ഡിനേറ്റര്‍ ജോണി കാക്കനാട്ട്, ട്രസ്റ്റിമാരായ ബേബി എടാട്ട്, മാമച്ചന് ഓലിയ്ക്കല്‍, ജോണി താഴത്തെക്കുറ്റ്, വിനോദ് മടുക്കയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്കി.