പാണത്തൂര്‍: ജില്ലയിലെ മികച്ച മണ്ഡലം സഭയ്ക്കുള്ള പുരസ്‌കാരം നേടിയ ജനശ്രീ പനത്തടി മണ്ഡലം സഭയുടെ പന്ത്രണ്ടാം വാര്‍ഷികവും ഇക്കഴിഞ്ഞ എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍ട്രന്‍സ് പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കുള്ള അനുമോദനവും പാണത്തൂര്‍ ഹില്‍ ടവര്‍ ഓഡിറ്റോറിയത്തില്‍ നടന്നു.ജനശ്രീ കാസര്‍ഗോഡ് ജില്ലാ ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ ഉത്ഘാടനം ചെയ്തു. പനത്തടി മണ്ഡലം ചെയര്‍മാന്‍ രാജീവ് തോമസ് അദ്ധ്യക്ഷത വഹിച്ചു.ജനശ്രീ സംസ്ഥാന സമിതി അംഗങ്ങളായ കുഞ്ഞമ്പു നമ്പ്യാര്‍, എം.രാജീവ് നമ്പ്യാര്‍, ബ്ലോക്ക് ചെയര്‍മാന്‍ ജോണി തോലമ്പുഴ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പനത്തടി മണ്ഡലം പ്രസിഡണ്ട് എം.എം തോമസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ആശ സുരേഷ്, എം.ബി ശാരദ, പനത്തടി ഫാര്‍മേഴ്സ് സഹകരണ സംഘം പ്രസിഡണ്ട് എസ്.മധുസൂദനന്‍, രാധാ സുകുമാരന്‍, എന്‍.വിജയകുമാരന്‍ നായര്‍, കെ.എന്‍.സുരേന്ദ്രന്‍ നായര്‍, സി.എം ഇബ്രാഹിം, ബാബു പാലാപ്പറമ്പില്‍, എന്‍.ഐ. ജോയി, വി.സി ദേവസ്യ, എന്‍.ചന്ദ്രശേഖരന്‍ നായര്‍, വിനോദ് ഫിലിപ്പ്, എന്നിവര്‍ പ്രസംഗിച്ചു. ജനശ്രീ പനത്തടി മണ്ഡലം സഭ സെക്രട്ടറി വി.വിനോദ് കുമാര്‍ സ്വാഗതവും, എം.ജയകുമാര്‍ നന്ദിയും പറഞ്ഞു.
പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങക്കായി ജില്ലയിലെ മുഴുവന്‍ ജനശ്രീ യൂണിറ്റുകളും രംഗത്തിറങ്ങണമെന്നും, ക്യാമ്പുകളില്‍ ആവശ്യമായ സഹായങ്ങളും, സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം കൊടുക്കാനും യോഗം ആഹ്വാനം ചെയ്തു.