രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനമൈത്രിയുടെ നേതൃത്വത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചു

രാജപുരം: കാലവര്‍ഷകെടുതിയില്‍ ദുരിതം അനുഭവിക്കുന്ന പ്രദേശങ്ങളില്‍ ആവശ്യഘട്ടങ്ങളില്‍ സഹായങ്ങള്‍ എത്തിക്കുക എന്ന ലക്ഷ്യത്തോടെ രാജപുരം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ജനമൈത്രിയുടെ നേതൃത്വത്തില്‍ കര്‍മ്മ സമിതി രൂപീകരിച്ചു. രാജപുരം സി ഐ ബാബു പെരിങ്ങോത്ത് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ രാജപുരം എസ്‌ഐ കെ രാജീവന്‍ അധ്യക്ഷനായി. പനത്തടി പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍മാരായ എം സി മാധവന്‍, ആര്‍ രജനി ദേവി, കള്ളാര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ എം എം സൈമണ്‍, പി ഗീത ” ഇ കെ ഗോപാലന്‍, ഉഷ രാജു എന്നിവര്‍ സംസാരിച്ചു. കെ വിജയകുമാര്‍, കെ ചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Leave a Reply