ജോലിസ്ഥലത്ത് മിന്നലേറ്റു വീണ യുവാവിന് രക്ഷയായി അയല്‍വക്കത്തെ സ്ത്രീ


രാജപുരം: ഇന്ന് തിങ്കളാഴ്ചഉച്ചയ്ക്ക് മഴയുടെ ഒരലക്ഷണവുമില്ലാതെ കൊട്ടോടിയിലെ ഗ്രാഡിപ്പള്ളയില്‍ പെട്ടെന്നുണ്ടായ മിന്നലില്‍ ഷോക്കേറ്റ് വീണ ഈറ്റക്കച്ചാലില്‍ അഭിലാഷ് (38) ന് തുണയായത് അയല്‍ വക്കത്തെ വീട്ടിലെ ലിസി മുപ്പാത്തയിലാണ് . സമീപത്തെ ചെറുകര ജോയിയുടെ പറമ്പില്‍ ജോലി ചെയ്യുന്നതിനിടയിലാണ് അഭിലാഷിന് ഷോക്കേറ്റത് കൂടെയുള്ളവരുടെ നിലവിളി കേട്ട് ഓടിയെത്തിയ ലിസി കണ്ടത് നിലത്ത് അനക്കമില്ലാതെ കിടക്കുന്ന അഭിലാഷിനെയാണ് .ശക്തമായ രീതിയില്‍ നെഞ്ചിലിടിച്ചും പ്രാഥമിക ശുശ്രൂഷ നല്‍കാന്‍ കഴിഞ്ഞതിനാലാണ് ജിവന്‍ നിലനിര്‍ത്തി പൂടംകല്ല് താലൂക്ക് ആശുപത്രിയില്‍ എത്തിക്കാന്‍ കഴിഞ്ഞത് . .കൂടെ ഉണ്ടായിരുന്ന ജോയി, ചാക്കോ എന്നിവിക്ക് കൂടുതല്‍ പരിക്കില്ലാത്തതിനാല്‍ പ്രാഥമിക കിത്സ നല്‍കി വിട്ടയച്ചു.

Leave a Reply