രാജപുരം: ആഘോഷങ്ങളും പ്രവര്‍ത്തനങ്ങളും മാത്രമല്ല യുവജനങ്ങളുടെ ആത്മീയ വളര്‍ച്ചയെ കൂടി ലക്ഷ്യമാക്കി രാജപുരം ഫൊറോനയുടെ നേതൃത്വത്തില്‍ ഫൊറോനയിലെ എല്ലാ യുവജനങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് മാസം തോറും നടത്തുന്ന ജാഗരണ പ്രാര്‍ത്ഥന രാജപുരം തിരുക്കുടുംബ ഫൊറോന ദേവാലയത്തില്‍ ആരംഭിച്ചു. രാജപുരം ഫൊറോനയിലേ 9 ദേവാലയങ്ങളില്‍ നിന്നായി ഏകദേശം 180 ഓളം ആളുകള്‍ വചനം കേള്‍ക്കുവാനും അനുഭവങ്ങള്‍ പങ്കുവെക്കുവാനും ആരാധന അര്‍പ്പിക്കുവാന്‍നും എത്തിച്ചേര്‍ന്നു. പങ്കെടുത്ത എല്ലാവര്‍ക്കും ഇത് പുതിയൊരു അനുഭവമായിരിരുന്നു യുവജനങ്ങളെ ദൈവത്തിങ്കലേക്കു കൂടുതലായി അടുപ്പിക്കാന്‍ ബഹുമാനപ്പെട്ട അനില്‍ അച്ഛന്റെ വചനപ്രഘോഷണത്തിന് സാധിച്ചു തിരക്കേറിയ ജീവിതത്തിനിടയില്‍ പ്രാര്‍ത്ഥിക്കുവാനും വചനം ശ്രവിക്കുവാനും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപയോഗിക്കേണ്ടതാണ്.