രാജപുരം: തായന്നൂര്‍ ഗവ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടക സമിതി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. ആലത്തടി തറവാടിന്റെ പത്തായപ്പുരയില്‍ ജന്മം കൊണ്ട തായന്നൂര്‍ സ്‌കൂള്‍ ഒരു നൂറ്റാണ്ടുക്കാലം നാടിന്റെയാകെ അക്ഷരവിളക്കായി കെടാതെ കത്തി നില്‍ക്കുന്ന തായന്നൂര്‍ സ്‌കൂളിന്റെ നൂറാം വാര്‍ഷികം വിപുലമായ പരിപാടികളോടെ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുക്കാരും അധ്യാപകരും എല്ലാം. സ്‌കൂള്‍ കലാകായിക രംഗത്ത് നിരവധി പ്രതിഭകളെ സമ്മാനിക്കാനും ഈ കാലയളവില്‍ കഴിഞ്ഞിട്ടുണ്ട്. പട്ടിക വര്‍ഗ്ഗ മേഖലയില്‍ നിന്നും 60 ശതമാനം വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂളിന്റെ ശതാബ്തി ആഘോഷം നാടിന്റെ ഉത്സവം ആക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുക്കാരും, സ്‌കൂള്‍ അധികൃതരും, സ്‌കൂളിന്റെ അടിസ്ഥാന വികസന കാര്യത്തിലും ഒട്ടും പിറകിലല്ല. സ്‌കൂളിന് സ്വന്തമായി 6 ഏക്കര്‍ സ്ഥലം ഉള്ളത് കൊണ്ട് തന്നെ ആവശ്യമായ കെട്ടിടം നിര്‍മ്മിക്കാനും കഴിഞ്ഞിട്ടുണ്ട്. സ്‌കൂള്‍ ശതാബ്ദിയുടെ സ്മാരകമായി ഇവിടെത്തെ അധ്യാപകരും, ജീവനക്കാരും ചേര്‍ന്ന് മൂന്ന് ലക്ഷം രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന പ്രവേശനകവാടം സ്‌കൂളിന് ഒരു മുതല്‍കൂട്ടാവും. ആഘോഷങ്ങളുടെ ഉദ്ഘാടനം 24ന് പകല്‍ 11.30ന് മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വ്വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ അധ്യക്ഷനായിരിക്കും. രാജുമോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാഥിതിയായിരിക്കും. പരിപാടിക്ക് തുടക്കം കുറിച്ച് രാവിലെ 9ന് ഘോഷയാത്രയും, ആലത്തടി പത്തായപുരയില്‍ നിന്നും ദീപശിഖ റാലിയും നടക്കും. ഉദ്ഘാനത്തിന്റെ ഭാഗമായി സ്‌കൂളിന് സ്ഥലം നല്‍കിയ ഐ കെ രാമന്‍ നായര്‍, മുളങ്ങാട്ട് ജോസഫ്, കുടംകുത്തിയിലെ ജോസ്, ആലത്തടി എലമന്നൂര്‍, കീപ്പോരി കുടുംബാഗങ്ങളെ ആദരിക്കും. സെപ്തംബര്‍ 21 പൂര്‍വ്വഅധ്യാപകരുടെയും ജീവനക്കാരുടെയും സംഗമവും, ഓക്ടോബറില്‍ ശാസ്ത്ര ഗണിതം പൈതൃകം ഐടി, പൂര്‍വ്വ വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയു ചിത്രങ്ങളും. ശില്പങ്ങളുടെയും പ്രദര്‍ശനങ്ങളും നടക്കും. നവംബറില്‍ വിവിധ മത്സരങ്ങളും, ഡിസംബറില്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെ മഹാസംഗമം, പഞ്ചായത്ത് തല ഫുട്‌ബോള്‍ മത്സവും ജനുവരിയില്‍ ജില്ലാ തല മത്സരവും നടക്കും, ഫെബ്രുവരി കുടുംബശ്രീ യൂണിറ്റികള്‍ക്കായി കലാമേളയും, ഏപ്രില്‍ മുഖ്യമന്ത്രിയും, വിദ്യാഭ്യാസ മന്ത്രിയും പങ്കെടുത്തു കൊണ്ടുള്ള ശതാബ്ദിയുടെ സമാപനവും നടക്കും. വാര്‍ത്ത സമ്മേളനത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍, വാര്‍ഡ് മെമ്പര്‍ ടി സജിത, പ്രിന്‍സിപ്പാള്‍ ആനന്ദവല്ലി, പിടിഎ പ്രസിഡന്റ് എ സുരേഷ്, മുസ്തഫ തായന്നൂര്‍, എം ടി മോഴ്‌സി, പി ജെ വര്‍ഗ്ഗീസ് എന്നിവര്‍ പങ്കെടുത്തു.