കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനൊരുങ്ങി ജനശ്രീ

  • രാജപുരം: കാര്‍ഷികോത്പന്നങ്ങളില്‍ നിന്നും മൂല്യ വര്‍ദ്ധിത ഉത്പന്നങ്ങള്‍ ഉണ്ടാക്കാനുള്ള തീരുമാനവുമായി ജനശ്രീ കള്ളാര്‍ മണ്ഡലം ശില്‍പശാല. നാളികേരവും ചക്കയുമടക്കമുളള കാര്‍ഷികോത്പന്നങ്ങള്‍ ഇതിനായി സംഭരിക്കും. ഇവ ഗുണനിലവാരം അടിസ്ഥാനമാക്കി വില്‍പന നടത്തും. സംഭരണത്തിനും വിപണനത്തിനുമായി പഞ്ചായത്തില്‍ പ്രവൃത്തിക്കുന്ന ജനശ്രീ യൂണിറ്റുകളും കോ ഫാംകോ സഹകരണ സംഘവും യോജിച്ചു പദ്ധതികള്‍ തയ്യാറാക്കും. സംയുക്ത സംരംഭത്തിലൂടെ ബ്രാന്‍ഡോട് കൂടിയ ഗുണനിലവാരമുള്ള നാളികേരം വിപണിയിലെത്തിക്കാനും കയറ്റുമതി ചെയ്യാനും ലക്ഷ്യമിടുന്നുണ്ട്. പൂടംകല്ല് ബാങ്ക് ഹാളില്‍ നടന്ന പരിപാടി കോ ഫാംകോ പ്രസിഡന്റ് അഡ്വ.എം.സി.ജോസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം ചെയര്‍മാന്‍ ടി.കെ.നാരായണന്‍ അധ്യക്ഷത വഹിച്ചു. ജനശ്രീ ജില്ലാ ചെയര്‍മാന്‍ കെ.നീലകണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്തു. എം.സി.പ്രഭാകരന്‍, എം.കുഞ്ഞമ്പു നമ്പ്യാര്‍, ജോണി തോലംമ്പുഴ, എം.കെ.മാധവന്‍ നായര്‍, അഡ്വ.നസീമ, രാജീവന്‍ പനത്തടി, പി.ഗീത, ജോസ്‌കുട്ടി തുടങ്ങിയവര്‍ സംസാരാരിച്ചു. റിട്ട. കൃഷിവിഭാഗം ജോ.ഡയറക്ടര്‍ ഭാസ്‌കരന്‍ ക്ലാസ്സെടുത്തു.

Leave a Reply