രാജപുരം: ഹോളി ഫാമിലി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വെച്ച് ഒക്ടോബര്‍ 23, 24, 25, തീയതികളില്‍ നടത്തപ്പെടുന്ന ഹോസ്ദുര്‍ഗ് ഉപജില്ല കായികമേള യോടനുബന്ധിച്ച് നടത്തിയ ലോഗോ മത്സരത്തില്‍ ഒന്നാം സമ്മാനത്തിന് അര്‍ഹമായ ലോഗോയുടെ പ്രകാശനം മലയോര മേഖലയുടെ കായിക അധ്യാപക മുത്തച്ഛനായ കുടുംന്തനാം കുഴിയില്‍
മത്തായി സാര്‍ നിര്‍വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫിലോമിന സി ജെ, ഹെഡ്മാസ്റ്റര്‍ സന്തോഷ് ജോസഫ്, പിടിഎ പ്രസിഡണ്ടുമാരായ ഒ ജെ മത്തായി,( ഹൈസ്‌കൂള്‍) ജയന്‍ പി വര്‍ഗീസ് (എല്‍ പി എസ്) വിവിധ കമ്മറ്റി അംഗങ്ങള്‍, അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു .ലോഗോ മത്സരത്തില്‍ ഒന്നാം സമ്മാനം നേടിയത് പ്ലസ്ടു വിദ്യാര്‍ഥിനിയായ അലീന ട്രീസ ലിജോയ്.