പനത്തടി സെന്റ് മേരീസ് സ്‌കൂളിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാശാസ്ത്ര സാഹിത്യമേളയുടെയും കരകൗശല ശില്‍പശാലക്കും തുടക്കമായി

രാജപുരം:പനത്തടി സെന്റ് മേരീസ് സ്‌കൂളിന്റെ നേതൃത്വത്തില്‍ രണ്ട് ദിവസങ്ങളിലായി നടക്കുന്ന കലാശാസ്ത്ര സാഹിത്യമേളയുടെയും കരകൗശല ശില്‍പശാലക്കും തുടക്കമായി. പോളിഫോണി 2 കെ 19 എന്ന പേരില്‍ നടക്കുന്ന കലാശാസ്ത്ര മേളയില്‍ വിവിധ തലത്തിലുള്ള പ്രദര്‍ശനങ്ങളും, ക്ലാസുകളും സംഘടിപ്പിക്കും. വിദ്യാര്‍ഥികളുടെ സര്‍ഗ്ഗാത്മകമായ കഴിവുകളെ കണ്ടെത്തി അവയെ പ്രോത്സാഹിപ്പിക്കുകയും, മാനസികവും, ശാരീരികവുമായ വളര്‍ച്ചയ്ക്ക് ഉത്തേജനം നല്‍കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന എക്സിബിഷനില്‍ സെമിനാറുകള്‍, വര്‍ക്ക്ഷോപ്പുകള്‍, ക്ലാസുകള്‍, പുസ്തകമേളകള്‍, കലയും ജീവിതവും എന്ന വിഷയത്തെ കൂറിച്ച് ഓണ്‍ലൈന്‍ ഫോട്ടോഗ്രാഫി മത്സരങ്ങള്‍, കലാപരിപാടികള്‍ സംഘടിപ്പിക്കുന്നതോടൊപ്പം ഐഎസ്ആര്‍ഒ യെകുറിച്ചും, ഉപഗ്രഹങ്ങളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും, ആകാശ കൗതുകങ്ങളെ കുറിച്ച് സെമിനാറുകളും ചര്‍ച്ച ക്ലാസുകളും സംഘടിപ്പിച്ചു. ശരീര ശാസ്ത്രത്തെക്കുറിച്ചുള്ള ആയൂര്‍വേദ കാഴ്ച്ചപ്പാടും, ആയൂര്‍വേദ ചെടികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു. തിരക്ക് കുറക്കാന്‍ ഡെബില്‍ മെട്ര സിറ്റിയും, ജലവൈദ്യുതി പദ്ധതിയും, പഴയ ഗ്രാമവും, പുതിയ ഗ്രാമങ്ങളുടെ മാറ്റങ്ങളും, സ്‌പോട്‌സ് കളിക്കളവും, കിറ്റുകളും,
പഴയകാല വിട്ടു ഉപകരണള്‍,ചവിട്ടികള്‍, പൂക്കള്‍,
ശശിരത്തിന്റെ വിവിധ ഭാഗങ്ങള്‍ ,ഫോട്ടോ പ്രദര്‍ശനം,ബേക്കല്‍ കോട്ട എന്നിവ പരിപാടിയില്‍ സ്ഥാനം പിടിച്ചു. പറക്കളായി ആയൂര്‍വേദ മെഡിക്കല്‍ കോളേജ് ഡെപ്യൂട്ടി മെഡിക്കല്‍ സൂപ്രണ്ട് ശ്രീജ സുനില്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സുപ്പീരിയര്‍ ഫാദര്‍ മൈക്കിള്‍ പെര്‍നിയോള അധ്യക്ഷനായിരുന്നു. സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ രജനി ദേവി ,പിടിഎ പ്രസിഡണ്ട് സുരേഷ് ഫിലിപ്പ്, വൈസ് പ്രസിഡണ്ട് സിന്ധു പ്രസാദ് , സ്റ്റാഫ് സെക്രട്ടറി ദാമോദരന്‍ , സ്‌കൂള്‍ ലീഡര്‍ അലന്‍ മാത്യു എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കളത്തിപ്പറമ്പില്‍ സ്വാഗതവും, അഡ്മിനിസ്‌ട്രേറ്റര്‍ ഫാദര്‍ ജെറിന്‍ പുന്നകുഴിയില്‍ നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഐഎസ്ആര്‍ഒയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും വാനനിരീക്ഷണ ത്തിലെ കൗതുകങ്ങളെ കുറിച്ചും ഐഎസ്ആര്‍ഒ അവിയണിക്‌സ് ഡിവിഷന്‍ ഹെഡ് ബേബി സെബാസ്റ്റ്യന്‍ ക്ലാസെടുത്തു.

Leave a Reply