ടി.വി.കുമാരന്‍ പണക്കയം വീടിന്റെ ടെറസ്സില്‍ നിന്നും വീണ് മരിച്ചു

രാജപുരം: ടി.വി.കുമാരന്‍ പണക്കയം വീടിന്റെ ടെറസ്സില്‍ നിന്നും വീണ് മരിച്ചു. ദീര്‍ഘകാലം ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ പി.ടി.എ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവും, സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്ന പനത്തടി പണക്കയം തോക്കാനം വീട്ടില്‍. ടി വി കുമാരന്‍ (58) ഇന്ന് ( 14.11.2019 വ്യാഴം) രാവിലെ 7.30 ന് റബര്‍ ഷീറ്റ് ഉണങ്ങുന്നതിനിടയില്‍ വീടിന്റെ രണ്ടാം നിലയിലെ ടെറസ്സില്‍ നിന്നും വീണു മരിച്ചു.
ഭാര്യ: ബാലാമണി, മക്കള്‍: മനുരാജ് , മനീഷ.
സഹോദരങ്ങള്‍:
ഗംഗാധരന്‍, ലക്ഷ്മി, ഓമന, രമണി, രാഗിണി, പരേതയായ കാര്‍ത്യായനി.
മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനു ശേഷം വൈകുന്നേരം ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതുദര്‍ശനത്തിനു ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിക്കും.
പരേതനോടുള്ള ആദരസൂചകമായി ബളാംതോട് ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഇന്ന് നടത്താനിരുന്ന ശിശുദിന റാലി മാറ്റിവെച്ചു.

Leave a Reply