രാജപുരം: പനത്തടി, രാജപുരം ഫൊറോന കളുടെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന ബൈബിള്‍ കണ്‍വെന്‍ഷന്റെ ഭാഗമായി സമ്പൂര്‍ണ്ണ ബൈബിള്‍ കൈയ്യെഴുത്ത് പതിപ്പ് തയ്യാറാക്കുന്നു. ബൈബിള്‍ പാരായണവും പകര്‍ത്തി എഴുത്തും ജീവിതത്തിന്റെയും കുടുംബത്തിന്റെയും ഭാഗമാക്കി സന്തോഷകരമായ ഒരു സമൂഹം സൃഷ്ടിക്കുവാന്‍ കര്‍മ്മത്തില്‍ രാജപുരം പനത്തടി ഫൊറോനയിലെ ഇടവകകളില്‍ നിന്ന് 1450 കുടുംബങ്ങള്‍ ഈ മഹത്തായ പ്രയത്‌നത്തില്‍ പങ്കാളിയാവുന്നു. ഇങ്ങനെ തയ്യാറാക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ വേദിയില്‍ പ്രതിഷ്ഠിക്കും. രാജപുരം സ്‌കൂള്‍ മൈതാനിയില്‍ ഡിസംബര്‍ 13 മുതല്‍ 16 വരെ നടന്നുവരുന്ന കണ്‍വന്‍ഷന്‍ നയിക്കുന്നത് ബ്രദര്‍ മാരിയോ ജോസഫ് ആന്‍ ടീം ആണ്. കണ്‍വന്‍ഷനോടനുബന്ധിച്ച് ഗ്രൗണ്ടില്‍ എല്ലാ ദിവസവും വൈകുന്നേരം ആറുമണിക്ക് ജപമാല പ്രദിഷിണവും നടക്കുന്നു.