ഒടഒടയംചാല്‍: ഉദയപുരം ഇടവക ജൂബിലിവര്‍ഷം ആഘോഷങ്ങളുടെ ഭാഗമായി കുട്ടികള്‍ക്കായി ഒരു പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു. 2019 ഡിസംബര്‍ 29-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് കാസറഗോഡ് റീജയണിലെ ഇടവകളില്‍ സണ്‍ഡേ സ്‌കൂളില്‍ 10 മുതല്‍ 12 വരെ ക്ലാസുളില്‍ പഠിക്കുന്ന കുട്ടികള്‍ക്കായി ഉദയപുരം സണ്‍ഡേ സ്‌കൂള്‍ ഹാളില്‍ വച്ച്് മത്സരം നടത്തപ്പെടുന്നു. കുടിയേറ്റ ജനതയുടെ കാര്‍ഷികമേഖലയിലെ മുന്നേറ്റങ്ങളെ അനുസ്മരിച്ച് കാര്‍ഷിക ജനത ഇന്ന് നേരിടുന്ന ഗൗരവകരമായ പ്രതിസന്ധികളെ മുന്‍നിര്‍ത്തിയും തിരഞ്ഞെടുത്തിരിക്കുന്ന വിഷയം ‘കാര്‍ഷിക പ്രതിസന്ധിയും കുടിയേറ്റ ജനതയും’ എന്നതാണ്. ഒന്നാം സമ്മാനം 2,500 രൂപയും ട്രോഫിയും, രണ്ടാം സമ്മാനം 1,500 രൂപയും ട്രോഫിയും, മൂന്നാം സമ്മാനം 1000 രൂപയും ട്രോഫിയും നല്‍കുന്നു. contact:9495495912,9961545340