അബൂദാബിയില്‍ നബിദിനാഘോഷവും കാസറഗോഡുകാരുടെ സംഗമവും നടന്നു.


അബൂദാബി: നബിദിനത്തിനോടനുബന്ധിച്ചു കാസറഗോഡ് ജില്ലാ എസ് വൈ എസ് അബൂദാബിയില്‍ ‘നൂറുന്‍ അലാ നൂറുന്‍’ വിവിധ പരിപാടികളോടെ ആഘോഷിച്ചു . അബൂദാബിയുടെ വിവിധ ഭാഗങ്ങളിലുള്ള കാസറഗോഡുകാര്‍ അബുദാബി മദിനാ സായിദിലുള്ള ലുലു പാര്‍ട്ടി ഹാളില്‍ വിവിധ പരിപാടികളോടെ നബിദിനം ആഘോഷിച്ചു. കുട്ടികളുടെ കലാപരിപാടികളായ , ദഫ് മുട്ട് , മൗലിദ് പാരായണം , ബുര്‍ദ പാരായണം, നബിദിന പ്രഭാക്ഷണം തുടങ്ങിയ പരിപാടികളോടെ നടത്തി. പ്രമുഖ പ്രഭാഷകന്‍ ബഷീര്‍ ഫൈസി വെണ്ണക്കോട് മുഹമ്മദ് നബി (സ) യുടെ മാനുഷിക കല്പനകള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. ഹമീദ് പരപ്പ, മുഹമ്മദ് സഅദി കാഞ്ഞങ്ങാട് , മുനീര്‍ പൂച്ചക്കാട്, സമീര്‍ ചിത്താരി തുടങ്ങിയവര്‍ പ്രസംഗിച്ചു പരിപാടിയില്‍ ഡോക്ടര്‍ അബൂ ബക്കര്‍ കുറ്റിക്കോലിനെ ആദരിച്ചു.

Leave a Reply