ക്രിസ്തുമസിന്റെ വരവിനായി രാജപുരം ഫൊറോന ദേവാലയത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി.

രാജപുരം: ക്രിസ്തുമസിന്റെ വരവിനായി രാജപുരം ഫൊറോന ദേവാലയത്തില്‍ ഒരുക്കങ്ങള്‍ തുടങ്ങി. 25 ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കും ദിവ്യബലിക്കും ഫൊറോന വികാരി ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ തുടക്കം കുറിച്ചു. മാതാപിതാക്കളും കുട്ടികളും എന്നും പള്ളിയില്‍ വരുകയും ഉണ്ണിയേശുവിന്റെ തിരുപ്പിറവിക്കായി പ്രാര്‍ത്ഥിച്ച് ഒരുങ്ങുകയും ചെയ്യുന്നു എല്ലാ ദിവസവും ദിവ്യബലിക്ക് പങ്കുചേരുന്ന കുഞ്ഞുങ്ങള്‍ക്ക് ബഹുമാനപ്പെട്ട വികാരിയച്ചന്‍ മധുരപലഹാരങ്ങള്‍ നല്‍കിയാണ് വീടുകളിലേയ്ക്ക് മടക്കിയയക്കുന്നത്.

Leave a Reply