ചുള്ളിക്കര ശ്രീധര്‍മ്മശാസ്താ ഭജനമന്ദിരം മണ്ഡലപൂജ മഹോത്സവം ഡിസംബര്‍26,27 തീയ്യതികളില്‍

രാജപുരം: ചുള്ളിക്കര ശ്രീധര്‍മ്മശാസ്താ ഭജനമന്ദിരം മണ്ഡലപൂജ മഹോത്സവം ഡിസംബര്‍26,27 തീയ്യതികളില്‍ നടക്കും.26 ന് രാവിലെ വിവിധ ദേവസ്ഥാനങ്ങളില്‍ നിന്നും കലവറനിറയ്ക്കല്‍ ഘോഷയാത്ര ഭജനമന്ദിരത്തില്‍ എത്തിച്ചേരും.വൈകുന്നേരം 6.30 യ്ക്ക് സര്‍വൈശ്വര്യ വിളക്ക്പൂജയും നടത്തും.27 ന് പ്രവീണ്‍കുമാര്‍ കോടോത്ത് ആദ്ധ്യാത്മിക പ്രഭാഷണം നടത്തും.പുള്ളിമാനടുക്കം ഗുളികന്‍ കാവില്‍ നിന്നും താലപ്പൊലി,മുത്തുക്കുടകള്‍,വാദ്യമേളങ്ങള്‍,അമ്മന്‍കുടം, എന്നിവയുടെ അകമ്പടിയോടുകൂടി താലപ്പൊലി എഴുന്നള്ളും.

Leave a Reply