ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 2019ലെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായി.

രാജപുരം: ചെറുപനത്തടി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ 2019ലെ ക്രിസ്മസ് ആഘോഷം ശ്രദ്ധേയമായിരുന്നു പനത്തടി പഞ്ചായത്തിലെ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് സംരക്ഷണയിലുള്ള 25 രോഗികളോടൊപ്പം ക്രിസ്മസ് ആഘോഷിച്ച് ആണ് കുട്ടികള്‍ തങ്ങളുടെ ക്രിസ്മസ് ആഘോഷങ്ങള്‍ വ്യത്യസ്തമാക്കിയത്.പ്രിന്‍സിപ്പല്‍ ഫാദര്‍ ജോസ് കളത്തിപ്പറമ്പില്‍ സ്വാഗതം ആശംസിച്ച ചടങ്ങില്‍ രാജപുരം ഫൊറോന വികാരി ഫാദര്‍ ജോര്‍ജ് പുതുപ്പറമ്പില്‍ അദ്ധ്യക്ഷനായിരുന്നു. പനത്തടി പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി ദേവി, പി ടി എ പ്രസിഡന്റ് സുരേഷ് ഫിലിപ്എന്നിവര്‍ സംസാരിച്ചു . കുട്ടികള്‍ അധ്യയന വര്‍ഷത്തിന്റെ ആരംഭം മുതല്‍ സ്വരുക്കൂ ട്ടിയ തുക ഉപയോഗിച്ച് ചടങ്ങില്‍ പങ്കെടുത്ത 25 രോഗികള്‍ക്കും ക്രിസ്മസ് കിറ്റുകള്‍ വിതരണം ചെയ്തു.

Leave a Reply