ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ തിരുനാളിന് കൊടിയേറി

ഒടയംചാല്‍: ഉദയപുരം സെന്റ് സെബാസ്റ്റ്യന്‍സ് ദേവാലയത്തിന്റെ തിരുനാളിന് കൊടിയേറി. 2020 ജനുവരി 9ന് കുടിയേറ്റ അനുസ്മരണദിനമായി ആഘോഷിക്കുന്നതിന്റെ ഭാഗമായി തിരുനാളിന് തുടക്കം കുറിച്ച് മോണ്‍ ജോസഫ് ഒറ്റപ്ലാക്കലിന്റെ നേതൃത്വത്തില്‍ വൈകിട്ട് നാല്മണിക്ക് ജപമാല റാലിയും, 5ന് കൊടിയേറ്റ്, ലദീഞ്ഞ്, ആഘോഷമായ കുര്‍ബാന എന്നിവയും നടന്നു. 10ന് സെന്റ് സെബ്യാസ്റ്റ്യന്‍ ദിനത്തിന്റെ ഭാഗമായി ഫാ അരുണ്‍ക മുയല്‍കല്ലുങ്കലിന്റെ നേതൃത്വത്തില്‍ വിവിധ പ്രാര്‍ത്ഥന സെമിത്തേരി സന്ദര്‍ശനം എന്നിവ നടക്കും. 11ന് ഇന്‍ഫന്റ് ജീസസ് ദിനത്തിന്റെ ഭാഗമായി പ്രസുദേന്തി സമര്‍പ്പണ പ്രാര്‍ത്ഥന ഭവനങ്ങളിലേക്ക് അമ്പെഴുന്നള്ളിക്കല്‍ നടക്കും., 12ന് സെന്റ് ജോര്‍ജ്ജ് ദിനത്തില്‍ ഫാ ജോര്‍ജ്ജ് കരോട്ടിന്റെ നേതൃത്വത്തില്‍ സമര്‍പ്പണ പ്രാര്‍ത്ഥന, ആഘോഷമായ കുര്‍ബാന എന്നിവ നടക്കും. 13ന് സെന്റ് ജൂഡ് ദിനത്തില്‍ തലശ്ശേരി അതിരൂപതയിലെ നവ വൈദികരുടെ നേതൃത്വത്തില്‍ പകല്‍ 4 30ന് ജപമാല, ലദീഞ്ഞ് എന്നിവ നടക്കും. 14ന് സെന്റ് തോമസ് മേഴ്സിഫൂള്‍ ജീസ്സസ് ദിനത്തില്‍ ഫാ ജേക്കബ് കരോട്ടിന്റെ നേതൃത്വത്തില്‍ വിവിധ കുര്‍ബാനകള്‍ നടക്കും. 15ന് സെന്റ് ജോസഫ് ദിനത്തില്‍ ഫാ തോമസ് പട്ടാംകുളത്തിന്റെ നേതൃത്വത്തില്‍ ആഘോഷമായ കുര്‍ബാനയും, 16ന് ഹോളി ഫാമിലി ദിനത്തില്‍ അലക്സ് താരാമംഗലത്തിന്റെ നേതൃത്വത്തില്‍ നൊവേന പ്രസുദേന്തി സമര്‍പ്പണവും, 17ന് കൊച്ചുത്രേസ്യാ ദിനത്തില്‍ ഫാ സെബാസ്റ്റ്യന്‍ പുതുപള്ളിയുടെ നേതൃത്വത്തില്‍ ദിവ്യകാരുണ്യ പ്രദക്ഷണവും നടക്കും. 18ന് ഇടവകാ ദിനത്തില്‍ ഫാ ജോസഫ് പണ്ടാരപ്പറമ്പിലിന്റെ നേതൃത്വത്തില്‍ പകല്‍ 3.30ന് തിരുസ്വരൂപ പ്രതിഷ്ഠ, 4ന് ആഘോഷമായ റാസ കുര്‍ബാന, വൈകിട്ട് 6ന് വിമല ഗിരി കുരിശടിയിലേക്ക് തിരുനാള്‍ പ്രദക്ഷിണം, തുടര്‍ന്ന് തിരുനാള്‍ സന്ദേശം, തിരുനാള്‍ സമാപനാശീര്‍വാദം. 19ന് സുവര്‍ണ്ണ ജൂബിലി സമാപനത്തിന്റെ ഭാഗമായി ദിയോ ഗ്രാസിയ ദിനത്തില്‍ 3 45ന് പിതാവിന് സ്വീകരണം, 4ന് ആഘോഷമായ ജൂബിലി ദിവ്യബലി തുടര്‍ന്ന് നടക്കുന്ന സംസ്‌കാരിക സമ്മേളനം മന്ത്രി ഇ ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്യും തലശ്ശേരി അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പാംപ്ലാനി അധ്യക്ഷനായിരിക്കും. രാജുമോഹന്‍ ഉണ്ണിത്താന്‍ എം പി മുഖ്യാഥിയായിരിക്കും.

Leave a Reply