സാമൂഹ്യ ക്ഷേമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ അമ്മ നാടകം സംഘടിപ്പിച്ചു.

രാജപുരം
സാമൂഹ്യ ക്ഷേമ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജെ സി ഐ ചുള്ളിക്കരയുടെ നേതൃത്വത്തില്‍ അമ്മ നാടകം സംഘടിപ്പിക്കുന്നു. ചുള്ളിക്കര യൂണിറ്റ് നിലവില്‍ വന്നതിന്റെ പത്താം വാര്‍ഷികം പ്രമാണിച്ചാണ് നാടകം സംഘടിപ്പിക്കുന്നത് കഴിഞ്ഞ പത്ത് വര്‍ഷത്തെ പ്രവര്‍ത്തനത്തിന്റെ ഫലമായി നിരവധി സാമൂഹ്യ ക്ഷേമ, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുത്ത് നടത്താന്‍ കഴിഞ്ഞിട്ടുണ്ട് തുടര്‍ന്നും കാരുണ്യ പ്രവര്‍ത്തനം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായണ് ഫെബ്രൂവരി 2ന് രാത്രി 7.30ന് മാലക്കല്ല് സ്‌കൂള്‍ ഗ്രൗണ്ടില്‍ വെച്ച് കൊല്ലം കാളിദാസ കലാകേന്ദ്രം അവതരിപ്പിക്കുന്ന അമ്മ എന്ന നാടകം അരങ്ങേറുന്നത് വാര്‍ത്ത സമ്മേളനത്തില്‍ ജെസിഐ ഭാരവാഹികളായ ബിജു മുണ്ടപ്പുഴ, ഷാജി പൂക്കളം, സന്തേഷ് റാണിപുരം, മനോജ് കുര്യക്കോസ്, മണികണ്ഠന്‍, കെ കെ സന്തേഷ്, സ്റ്റിവ് സ്റ്റീഫന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply