പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓര്‍മ്മവായനശാല ആന്റ്ഗ്രാന്ഥാലയം പ്രസിഡന്റ് വി എ പുരുഷോത്തമന്‍ പ്രമേയം അവതരിപ്പിച്ചു.

രാജപുരം: പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കണമെന്ന് ഓര്‍മ്മവായനശാല ആന്റ്ഗ്രാന്ഥാലയം ആവശ്യപ്പെട്ടു. ഈ നിയമത്തിന് എതിരെ വായനശാല യോഗം പ്രമേയം പാസാക്കി. ഭരണഘടനാ സംരക്ഷണത്തിന്റെ ഭാഗമായി ജനുവരി 26ന് നടക്കുന്ന മനുഷ്യ മഹാശ്യംഖലയില്‍ മുഴുവന്‍ വായനശാല പ്രവര്‍ത്തകരെയും പങ്കെടുപ്പിക്കാനും യോഗം തീരുമാനിച്ചു. വായനശാല പ്രസിഡന്റ്വി എ പുരുഷോത്തമന്‍ ഇത് സംബന്ധിച്ചുള്ള പ്രമേയം യോഗത്തില്‍ അവതരിപ്പിച്ചു. പി കെ മുഹമ്മദ്, ബെന്നിതോമസ്, ഇ കെ സതീഷ്, കെ വിനോദ്, ബിജു തോമസ് രാജേഷ് കളത്തുങ്കാല്‍, എ ആശീര്‍വാദ്, ഇ രാജി, ഷീജ ബെന്നി എന്നിവര്‍ സംസാരിച്ചു. എ കെ രാജേന്ദ്രന്‍ സ്വാഗതവും, രമ്യ സന്തോഷ് നന്ദിയും പറഞ്ഞു.

Leave a Reply