പച്ചക്കറിത്തൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു

രാജപുരം: ജീവനി നമ്മുടെ കൃഷി നമ്മുടെ ആരോഗ്യം പദ്ധതിയില്‍ ഉത്പാദിപ്പിച്ച പച്ചക്കറ്ത്തൈകള്‍ കള്ളാര്‍ കൃഷി ഭവനില്‍ പരപ്പ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ജി. സിന്ധുകുമാരി ഡോ.സി.ഉഷക്ക് പച്ചക്കറിത്തൈകള്‍ നല്‍കി ഉദ്ഘാടനം ചെയ്തു.കുടുംബൂര്‍,മാലക്കല്ല്,രാജപുരം എന്നീ കേന്ദ്രങ്ങളിലായി ആയിരത്തോളം കര്‍ഷകര്‍ക്ക് തൈകള്‍ വിതരണം ചെയ്തു.യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കെ.നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു.

Leave a Reply