കൊട്ടോടി സെന്റ് ആന്‍സ് ഇടവകയുടെ വലിയ തിരുനാളിന് കൊടി കയറി

രാജപുരം: കൊട്ടോടി സെന്റ് ആന്‍സ് ഇടവകയുടെ വലിയ തിരുനാളിന് കൊടി കയറി. 17, 18, 19 തിയതികളില്‍ നടത്തുന്ന കൊട്ടോടി സെന്റ് ആന്‍സ് ഇടവകയുടെ വലിയ തിരുനാളിന് , പരേത സ്മരണയില്‍ മരിച്ചവരുടെ റാസ കുര്‍ബ്ബാനയോടെ തുടക്കമായി . റവ.ഫാ ജോസ് കറുകപ്പറമ്പിലിന്റെ പ്രധാന കാമ്മികത്വത്തില്‍ നടന്ന റാസയില്‍, റവ.ഫാ ജോര്‍ജ്ജ് കൂടുന്തയില്‍ , റവ.ഫാ ജോസ് ആക്കാട്ടുകുടിലില്‍ , റവ.ഫാ ഷാജി മേക്കര തുടങ്ങിയവര്‍ സഹകാര്‍മ്മികരായിരുന്നു . തുടര്‍ന്ന് വികാരി റവ.ഫാ ഷാജി മേക്കര പതാക ഉയര്‍ത്തിയതോടെ തിരുനാളിന് തുടക്കമായി.
ശനിയാഴ്ചത്തെ തിരുക്കര്‍മ്മങ്ങള്‍ വൈകുന്നേരം 4.30 ന് ആരംഭിക്കുന്നു. സമാപന ദിവസമായ ഞായറാഴ്ച തിരുനാള്‍ റാസയും , പ്രദക്ഷണത്തിനും ശേഷം സ്‌നേഹ
വിരുന്നോടെ തിരുനാള്‍ കൊടിയിറങ്ങും.

Leave a Reply