കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വാര്‍ഷികോത്സവം നടത്തി

രാജപുരം: കൊട്ടോടി സെന്റ് ആന്‍സ് ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വാര്‍ഷികോത്സവം നടത്തി. രാജപുരം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിസ്സിസ് ഫിലോമിന സി.ജെ .മുഖ്യ അതിഥിയായിരുന്നു. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ജോസ് നെടുങ്ങാട്ട് അധ്യക്ഷത വഹിച്ചു. പൂര്‍വ്വവിദ്യാര്‍ഥി ഡോ. അഖില്‍ മാത്യു ഗസ്റ്റ് ഓഫ് ഓണര്‍ ആയിരുന്നു . പ്രിന്‍സിപ്പല്‍ ഫാ. ഷാജി മേക്കര് റിപ്പോര്‍ട്ട് അവതരിപ്പിച്ചു .വൈസ് പ്രിന്‍സിപ്പല്‍ ഫാ. അരുണ്‍ മുയല്‍ കല്ലിങ്കല്‍ എല്ലാവരെയും സ്വാഗതം ചെയ്തു. ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍ സമ്മാന വിതരണം നടത്തി. കള്ളാര്‍ പഞ്ചായത്ത് മെമ്പര്‍ അമ്മ ജയിംസ്, പി ടി എ പ്രസിഡന്റ് ശ്രീ ഫിലിപ്പ് വെട്ടിക്കുന്നേല്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.സ്‌കൂള്‍ ലീഡര്‍ ആഷിഷ് ജോമി നന്ദി പറഞ്ഞു . തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ ഉണ്ടായിരുന്നു.

Leave a Reply