കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയോര മേഖലയില്‍ രാജപുരം യൂണിറ്റ് അംഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ പച്ചക്കറികള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു

രാജപുരം: കേരള ജേര്‍ണലിസ്റ്റ് യൂണിയന്‍ (കെ ജെ യു ) കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലയോര മേഖലയില്‍ രാജപുരം യൂണിറ്റ് അംഗങ്ങള്‍ക്ക് ഭക്ഷണസാധനങ്ങള്‍ പച്ചക്കറികള്‍ അടങ്ങിയ കിറ്റുകള്‍ വിതരണം ചെയ്തു. സ്റ്റേറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം സി.കെ നാസര്‍ ജില്ലാ സെക്രട്ടറി പ്രമോദ് കുമാറിന് കിറ്റുകള്‍ കൈമാറി പരിപാടി ഉദ്ഘാടനം ചെയ്തു. ജി.ശിവദാസന്‍, രവീന്ദ്രന്‍ കൊട്ടോടി, സജി ജോസഫ്, സുരേഷ് കൂക്കള്‍, ഇ.ജി രവി, നൗഷാദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.കാസര്‍ഗോഡ് പബ്ലിക് കേരള ചാനല്‍ മാനേജ്‌മെന്റ് ആണ് കിറ്റ് സ്‌പോണ്‍സര്‍ ചെയ്തത്

Leave a Reply