പൂടംകല്ലില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിക്ക് കോവിഡ്
രാജപുരം: പൂടംകല്ലില്‍ മെഡിക്കല്‍ ഷോപ്പ് ജീവനക്കാരിക്ക് കോവിഡ്. ടൗണ്‍ തിങ്കളാഴ്ച മുതല്‍ അടച്ചിടും.
മെഡിക്കല്‍ ഷോപ്പ് താത്കാലികമായി അടച്ചു. ഷോപ്പിലെ ഫാര്‍മസിസ്റ്റും നിരീക്ഷണത്തില്‍. ജലദോഷവും പിടിപെട്ടതിനെ തുടര്‍ന്ന് മൂന്ന് ദിവസം മുന്‍പാണ് മെഡിക്കല്‍ ഷോപ്പ് ജീവനക്കാരി താലൂക്ക്
ആസ്പത്രിയില്‍ ചികിത്സ തേടിയത്. ഡോക്ടറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സ്രവ പരിശോധനക്ക് അയച്ചിരുന്നു. ശനിയാഴ്ച രാവിലെയാണ് പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് അറിഞ്ഞത്. ഇതേ സ്ഥാപതത്തിലെ ഫാര്‍മസിസ്‌ററിന്റെ സ്രവവും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം വന്നിട്ടില്ല